കണ്ണൂർ:കോർപ്പറേഷൻ മേയർക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി എൽഡിഎഫ്. രണ്ടാഴ്ച മുമ്പാണ് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ലീഗ് അംഗത്തെ മറുകണ്ടം ചാടിച്ച് പികെ രാഗേഷിനെ എൽഡിഎഫ് പുറത്താക്കിയിരുന്നു. ഇതോടെ 55 അംഗ കൗൺസിലിൽ 28 അംഗങ്ങളുടെ പിൻബലത്തിൽ എൽഡിഎഫിനാണ് ഭൂരിപക്ഷം.
കണ്ണൂരിൽ മേയർക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി എൽഡിഎഫ് - കണ്ണൂർ കോർപ്പറേഷൻ മേയർ
തെരഞ്ഞെടുപ്പ് കമ്മിഷനോട് ആലോചിച്ച ശേഷം കലക്ടർ നോട്ടീസ് കോർപ്പറേഷൻ സെക്രട്ടറിക്ക് കൈമാറി
തെരഞ്ഞെടുപ്പ് കമ്മിഷൻ കണ്ണൂർ കോർപ്പറേഷൻ മേയർ Kannur Mayor
തെരഞ്ഞെടുപ്പ് കമ്മിഷനോട് ആലോചിച്ച ശേഷം നോട്ടീസ് കോർപ്പറേഷൻ സെക്രട്ടറിക്ക്, കലക്ടർ കൈമാറി. നോട്ടീസ് ലഭിച്ചാൽ മൂന്നാഴ്ചയ്ക്കകം വോട്ടെടുപ്പ് നടത്തണമെന്നാണ് നിയമം. കൊവിഡ് രോഗ ഭീതിയിൽ ലോക് ഡൗൺ നിലനിൽക്കുന്ന സമയത്തുള്ള ഈ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് പ്രതികരിച്ചു. നോട്ടീസ് നൽകിയത് സാങ്കേതിക നടപടി ക്രമം മാത്രമാണെന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം.