കണ്ണൂര്‍: കണ്ണൂർ കോർപ്പറേഷനിൽ മറുകണ്ടം ചാടിയ പി കെ രാഗേഷിനെതിരെ അവിശ്വാസ പ്രമേയവുമായി എൽഡിഎഫ്. അടുത്ത മാസം രണ്ടിന് പ്രമേയം ചർച്ച ചെയ്യും. കോർപ്പറേഷനിലെ 55 അംഗങ്ങളില്‍ 28 പേർ യുഡിഎഫ് പക്ഷത്തായിരിക്കെ 26 മാത്രമാണ് എൽഡിഎഫ് അംഗബലം. രാഗേഷിനോട് വിരോധം പുലർത്തുന്ന ആരെങ്കിലും വോട്ട് മാറ്റി രേഖപ്പെടുത്തിയാലോ വോട്ട് അസാധുവാക്കിയാലോ അത് എല്‍ഡിഎഫിന് ഗുണം ചെയ്യും. അതുകൊണ്ട് തന്നെ അവിശ്വാസപ്രമേയത്തെ കൗൺസിലർമാരുടെ പൊതു വികാരമായാണ് പ്രതിപക്ഷം അവതരിപ്പിക്കുന്നത്.
കണ്ണൂരില്‍ രാഷ്ട്രീയക്കളി: പി കെ രാഗേഷിനെതിരെ അവിശ്വാസ പ്രമേയവുമായി എൽഡിഎഫ് - ഡെപ്യൂട്ടി മേയർ സ്ഥാനം
കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ അക്കൗണ്ടന്‍റായി ജോലി ചെയ്യുന്ന രാഗേഷിനെ പേരാവൂർ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കി.
അതിനിടെ രാഗേഷിനെതിരെ സിപിഎം പ്രതികാര നടപടികളും ആരംഭിച്ചു. കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ അക്കൗണ്ടന്‍റായി ജോലി ചെയ്യുന്ന രാഗേഷിനെ പേരാവൂർ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കി. ടൗൺ ഓഫീസിൽ നിന്നും സ്ഥലം മാറ്റിയതിന് പിന്നാലെ രാഗേഷ് അവധിയിൽ പ്രവേശിച്ചു. കോർപ്പറേഷൻ മേയറുടെ താൽക്കാലിക ചുമതല വഹിക്കുന്നതുകൊണ്ടാണ് അവധി എന്നാണ് രാഗേഷിന്‍റെ ന്യായീകരണം.
അതേസമയം എൽഡിഎഫിലൂടെ നേടിയ ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട പോസ്റ്ററുകൾ രാഗേഷിന്‍റെ വീട്ടുമതിലിൽ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് പോസ്റ്ററുകൾ ഉയർന്നത്.