കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷൻ വൻ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് പിടിച്ചെടുത്തു. സി.പി.എമ്മിലെ അഡ്വ. ബിനോയ് കുര്യൻ 7094 വോട്ടിനാണ് ഇവിടെ വിജയിച്ചത്.
കണ്ണൂരിലെ തില്ലങ്കേരി ഡിവിഷൻ പിടിച്ചെടുത്ത് എൽ.ഡി.എഫ് - linda james
സി.പി.എമ്മിലെ അഡ്വ. ബിനോയ് കുര്യനാണ് വിജയിച്ചത്
കണ്ണൂരിലെ തില്ലങ്കേരി ഡിവിഷൻ പിടിച്ചെടുത്ത് എൽ.ഡി.എഫ്.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി ലിൻഡ ജയിംസ് പരാജയപ്പെട്ടു. ബിനോയ് കുര്യന് 18524 വോട്ടും ലിൻഡ ജയിംസിന് 11650 വോട്ടും ബി.ജെ.പിയിലെ കെ.ജയപ്രകാശിന് 1329 വോട്ടുകളും ലഭിച്ചു. സ്ഥാനാർഥിയുടെ മരണത്തെ തുടർന്നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. തില്ലങ്കേരി ഡിവിഷനിൽ എൽ.ഡി.എഫ് വിജയിച്ചതോടെ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫിന്‍റെ അംഗസംഖ്യ 17 ആയി.
Last Updated : Jan 22, 2021, 12:18 PM IST