കണ്ണൂർ:പട്ടുവം പഞ്ചായത്തിൽ എൽഡിഎഫിന്‍റെ പി. ശ്രീമതി പ്രസിഡന്‍റായി അധികാരമേറ്റു. വി.വി രാജു വൈസ് പ്രസിഡന്‍റായും ചുമതലയേറ്റു. ബിജെപി വോട്ടിങ്ങിൽ നിന്നും വിട്ടു നിന്നതും ഒരു എൽഡിഎഫ് സ്ഥാനാർഥിയുടെ വോട്ട് അസാധുവായതും നിർണായക നിമിഷങ്ങൾക്ക് വഴി വെച്ചു. രാവിലെ 11 മണിയോടെ ആരംഭിച്ച പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പി. ശ്രീമതിയെ വി.വി രാജൻ നിർദേശിക്കുകയും ടി.വി സിന്ധു പിന്താങ്ങുകയും ചെയ്‌തു.
പട്ടുവം പഞ്ചായത്തിൽ എൽഡിഎഫിന്‍റെ പി. ശ്രീമതി പ്രസിഡന്‍റായി - പട്ടുവം പഞ്ചായത്തിൽ എൽഡിഎഫ്
ആകെ 13 വോട്ടുകളിൽ ആറ് വോട്ടുകൾ എൽഡിഎഫിനും അഞ്ച് വോട്ടുകൾ യുഡിഎഫിനും ലഭിച്ചു
പട്ടുവം പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വിജയം
യുഡിഎഫിന്‍റെ എം. സീനത്തിനെ ഹാമിദ് മാഷ് നിർദേശിക്കുകയും സജീവൻ പിന്താങ്ങുകയും ചെയ്‌തു. ആകെയുള്ള 13 വോട്ടുകളിൽ ആറ് വോട്ടുകൾ എൽഡിഎഫിനും അഞ്ച് വോട്ടുകൾ യുഡിഎഫിനും ലഭിച്ചു. ബിജെപി അംഗം തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. ആകെ ഏഴ് സീറ്റുകളിൽ വിജയിച്ച എൽഡിഎഫിന്‍റെ കുന്നരു വാർഡിൽ നിന്നും വിജയിച്ച ടി.വി സിന്ധുവിന്‍റെ വോട്ട് അസാധുവായതോടെയാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നിർണായാകമായത്. വരണാധികാരിയായ ജില്ലാ മണ്ണ് സംരക്ഷണ ഡയറക്‌ടർ എം.എം റജിമോൾ സത്യവാചകം ചൊല്ലിക്കൊടുത്തു.
Last Updated : Dec 30, 2020, 3:29 PM IST