കണ്ണൂർ:മട്ടന്നൂർ - ഇരിട്ടി റോഡിലെ പഴയ കെട്ടിടത്തിനു മുകളിൽ സൂക്ഷിച്ചിരുന്ന പുകയില ഉല്‍പ്പന്നങ്ങളുടെ വൻശേഖരം പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് എക്സൈസ് വിഭാഗവും മട്ടന്നൂർ നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ ഒളിച്ചു വച്ച നിലയിൽ ചാക്കു കണക്കിന് ഹാൻസും കൂളും കണ്ടെത്തിയത്.
മട്ടന്നൂരിൽ പുകയില ഉല്‍പ്പന്നങ്ങളുെ വൻശേഖരം പിടികൂടി - Mattannur tobacco products seized
രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ ഒളിച്ചു വച്ച നിലയിൽ ചാക്കു കണക്കിന് ഹാൻസും കൂളും കണ്ടെത്തിയത്.
നഗരത്തിൽ അടുത്തിടെ വിദ്യാർഥികളിലുൾപ്പെടെ ലഹരി ഉപയോഗം കൂടി വരുന്നത് രക്ഷിതാക്കളെയും വിദ്യാലയ അധികൃതരെയും ആശങ്കയിലാക്കിയിരുന്നു. ആരോഗ്യ വിഭാഗം ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുകയും ഏതാനും മാസങ്ങൾക്കു മുൻപ് ഇത്തരത്തിലുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ വില്‍പ്പന നടത്തുന്ന ഒരു പച്ചക്കറിക്കട അടച്ചു പൂട്ടുകയും ചെയ്തിരുന്നു.
കെട്ടിട ഉടമക്കെതിരെ കേരള മുൻസിപ്പൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. ഹെൽത്ത് ഇൻസ്പെക്‌ടർ രാഗേഷ് പാലേരി വീട്ടിൽ, ജൂനിയർ എച്ച് ഐ നമിതാ നാരായണൻ, രൂപേഷ്, എക്സൈസ് ഗാർഡ് സനലേഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.