കണ്ണൂർ :കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. നെടുംപൊയിൽ 24ആം മൈലിലും പൂളക്കുറ്റി തുടിയാടുമാണ് ഉരുൾപൊട്ടിയത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഉരുൾപൊട്ടലിൽ നെടുംപൊയിൽ ടൗണിൽ വെള്ളം കയറിയിട്ടുണ്ട്.
കണ്ണൂരിലും കനത്ത മഴ ; രണ്ടിടത്ത് ഉരുള്‍പൊട്ടല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി - കണ്ണൂര്‍ ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി
പേരാവൂർ മേലെ വെള്ളറ എസ്‌ടി കോളനിയിൽ വീട് തകർന്ന് ഒരാളെ കാണാതായി. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്
കാഞ്ഞിരപ്പുഴയും, നെല്ലാനിക്കൽ പുഴയും കരകവിഞ്ഞു. ഉരുൾപൊട്ടലിനെ തുടർന്ന് മാനന്തവാടി റോഡിൽ പൂർണമായും ഗതാഗതം തടസപ്പെട്ട നിലയിലാണ്. പേരാവൂർ മേലെ വെള്ളറ എസ്‌ടി കോളനിയിൽ വീട് തകർന്ന് ഒരാളെ കാണാതായി.
ഫയർ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി കാണാതായ ആള്‍ക്കായുള്ള തെരച്ചിൽ തുടരുകയാണ്. ജില്ലയിലെ കോളയാട്, കണിച്ചാർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ മൂലം ഗതാഗത തടസങ്ങൾ ഉണ്ടായതിനാൽ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്‌ച (02.08.2022) ജില്ല കലക്‌ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സര്‍വകലാശാല/കോളജ് പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.