ഭൂപരിഷ്‌കരണ നിയമം; സി.പി.ഐ വിമർശനം തള്ളി മുഖ്യമന്ത്രി - ഭൂപരിഷ്‌കരണ നിയമം
കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിന്‍റെ സമാപന റാലി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കണ്ണൂര്‍: ഭൂപരിഷ്‌കരണ നിയമ വാർഷികാചരണ പരിപാടിയിൽ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്‍റെ പങ്ക് പ്രതിപാദിക്കാത്ത സംഭവത്തില്‍ സി.പി.ഐ വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂപരിഷ്‌കരണ നിയമം പാസാക്കിയതിന്‍റെ അമ്പതാം വാർഷികാചരണ പരിപാടിയിൽ സംസാരിച്ചപ്പോൾ തനിക്ക് മഹാപരാധം സംഭവിച്ചതായി ചിലർ പറഞ്ഞത് അവർക്ക് ചരിത്രത്തെക്കുറിച്ച് നിശ്ചയമില്ലാത്ത കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെയാണ് ഈ നാട് ഇന്നത്തെ നിലയിലായതെന്ന് വായിച്ചു പഠിച്ച് മനസിലാക്കണം. പരിപാടിയില്‍ ഭൂപരിഷ്ക്കരണ നിയമത്തിന് നേതൃത്വം നൽകിയ ഗൗരിയമ്മയെയും സർക്കാറിന് നേതൃത്വം കൊടുത്ത ഇ.എം.എസിനെയും ഓർത്തുവെന്നും എ.കെ.ജിയുടെ പ്രക്ഷോഭങ്ങളെക്കുറിച്ച് പരാമർശിച്ചുവെന്നും അതിൽ എന്താണ് തെറ്റാണെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ ചോദിച്ചു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിന്‍റെ സമാപന റാലി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.