കണ്ണൂര്‍:Madura Thulasiകണ്ണൂര്‍: പഞ്ചസാരയേക്കാൾ 30 ഇരട്ടി മധുരം. പേര് മധുര തുളസി. കടുത്ത പ്രമേഹ രോഗികൾക്കും ഉപയോഗിക്കാം. അധികമാർക്കും അറിയാത്ത മധുര തുളസി കൃഷി ചെയ്ത് വിജയം നേടുകയാണ് പരിയാരം സ്വദേശിയായ കെവി ഷാജി. പ്രമേഹ രോഗ നിയന്ത്രണത്തിനും രക്തസമ്മർദ്ദം കുറയ്‌ക്കാനുമൊക്കെ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ഷാജി മധുര തുളസി കൃഷി ചെയ്യാൻ തുടങ്ങിയത്.
തിരുവനന്തപുരത്ത് നിന്ന് ഗ്രോ ബാഗിൽ മധുര തുളസി തൈകൾ നാട്ടിൽ എത്തിച്ചാണ് കൃഷി തുടങ്ങിയത്. മൂന്ന് മാസം കൊണ്ട് ഇവ പൂവിടും. ആ സമയം മുതല്‍ ഇലകൾ എടുത്ത് ഉണക്കി പൊടിച്ചും അല്ലാതെയും ചൂട് വെള്ളത്തിൽ അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ തിളപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.