മഴ ശക്തം: ഉരുൾപൊട്ടൽ ഭീതിയിൽ കുറ്റ്യാടി - കുറ്റ്യാടി
ചെറിയ രീതിയിലുള്ള മണ്ണിടിച്ചിൽ ചുരത്തിന്‍റെ പല ഭാഗങ്ങളിലായി ഉണ്ടായിട്ടുണ്ട്. മൂന്നാം വളവിൽ ഉൾപെടെ റോഡിൽ വിള്ളലും രൂപപെട്ടിട്ടുണ്ട്.

കണ്ണൂർ: മഴ ശക്തമായതോടെ കുറ്റ്യാടി ചുരത്തിൽ അപകടസാധ്യത വർധിച്ചു. കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ഉണ്ടായതോടെ ചുരത്തിലൂടെ ജാഗ്രതയോടെ മാത്രമേ യാത്ര ചെയ്യാനാകൂ എന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. മലയോരങ്ങളിലും മഴ ശക്തമായതോടെ കുറ്റ്യാടി ചുരത്തിൽ അപകട സാധ്യതയും വർധിച്ചിരിക്കുകയാണ്. ചെറിയ രീതിയിലുള്ള മണ്ണിടിച്ചിൽ ചുരത്തിന്‍റെ പല ഭാഗങ്ങളിലായി ഉണ്ടായിട്ടുണ്ട്. മൂന്നാം വളവിൽ ഉൾപെടെ റോഡിൽ വിള്ളലും രൂപപെട്ടിട്ടുണ്ട്. വയനാട്, മൈസൂർ ഭാഗങ്ങളിലേക്ക് ഭാരം കയറ്റിയ വാഹനങ്ങൾ ജാഗ്രതയോടെ മാത്രമേ വാഹനങ്ങൾ കടന്ന് പോകാൻ പാടുള്ളൂ എന്ന് നാട്ടുകാർ നിർദേശം നൽകുന്നുണ്ട്. കഴിഞ്ഞ വർഷം ശക്തമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ ചുരത്തിൽ അറ്റകുറ്റ പണികൾ ഒന്നും നടക്കാത്തതിനാൽ അപകട സാധ്യത വളരെ കൂടുതലാണ്.