കേരളം

kerala

ETV Bharat / state

അപകടം പതിയിരിക്കുന്ന കുറ്റ്യാടി ചുരം; അറ്റകുറ്റപ്പണി വേണമെന്ന് നാട്ടുകാർ - താമരശ്ശേരി ചുരം

കുറ്റ്യാടി ചുരത്തിൽ അറ്റകുറ്റപ്പണി നടത്താൻ പഞ്ചായത്ത് ഭരണസമിതി ഉൾപെടെ നിരന്തരം ആവശ്യപെട്ടിട്ടും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.

കുറ്റ്യാടി ചുരത്തിൽ അറ്റകുറ്റപണികൾ നടത്തിയില്ല

By

Published : May 21, 2019, 11:35 AM IST

Updated : May 21, 2019, 2:16 PM IST

കണ്ണൂർ : പ്രളയകാലത്ത് അപകടാവസ്ഥയിലായ കുറ്റ്യാടി ചുരത്തിൽ അറ്റകുറ്റപ്പണികൾക്ക് നടപടിയായില്ല. താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപെടുത്തിയതോടെ ചരക്ക് വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത് അപകടാവസ്ഥയിലായ കുറ്റ്യാടി ചുരത്തിലൂടെയാണ്. ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിൽ ചുരത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഏറ്റവും ഉയരത്തിലുളള പത്താം വളവിൽ ഉൾപ്പെടെ റോഡിനോട് ചേർന്ന് മണ്ണിടിച്ചിൽ ഉണ്ടാവുകയും വിള്ളൽ രൂപപെടുകയും ചെയ്തു. കുറ്റ്യാടി ചുരം ഉൾപെടുന്ന കാവിലുംപാറ പഞ്ചായത്ത് ഭരണസമിതി നിരന്തരമായി ആവശ്യപെട്ടിട്ടും ചുരത്തിലെ അപകട സാധ്യത ഒഴിവാക്കാൻ യാതൊരു നടപടിയും പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചിട്ടില്ല.

അപകടം പതിയിരിക്കുന്ന കുറ്റ്യാടി ചുരം; അറ്റകുറ്റപ്പണി വേണമെന്ന് നാട്ടുകാർ

കുറ്റ്യാടി ചുരത്തിലൂടെ ചരക്ക് വാഹനങ്ങൾ കടത്തിവിടുന്നത് ചുരത്തിന്‍റെ താഴ്വാരത്തെ താമസക്കാർക്ക് പോലും ഭീഷണിയാണ്. ചുരത്തിലെ അപകട സാധ്യത ഒഴിവാക്കുന്ന കാര്യത്തിൽ തീരുമാനമാകാതെ ചരക്ക് വാഹനങ്ങൾ കടത്തിവിടുന്നത് തുടരുകയാണെങ്കിൽ വാഹനങ്ങൾ ചുരത്തിൽ പ്രവേശിക്കുന്നത് ജനങ്ങളെ അണിനിരത്തി തടയുമെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.

Last Updated : May 21, 2019, 2:16 PM IST

ABOUT THE AUTHOR

...view details