കേരളം

kerala

ETV Bharat / state

പാനൂരില്‍ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു - excise seized 2500 litre wash news

10 പ്ലാസ്റ്റിക് ബാരലുകളിലായി കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാഷ്. ധാന്യങ്ങളും പഴവർഗ്ഗങ്ങളും ഉപയോഗിച്ചാണ് വാഷ് നിർമിച്ചത്. ചാരായം വാറ്റാനുള്ള പാത്രങ്ങളും മറ്റു സാമഗ്രികളും സമീപ പ്രദേശത്ത് നിന്ന് കണ്ടെടുത്തു.

കണ്ണൂരില്‍എക്സൈസിന്‍റെ വ്യാജമദ്യവേട്ട വാര്‍ത്ത  എക്സൈസിന്‍റെ വ്യാജമദ്യവേട്ട വാര്‍ത്ത  കൂത്തുപറമ്പ് എക്സൈസ് വാറ്റ് കേന്ദ്രം വാര്‍ത്ത  kuthuparamba excise seized wash news  kannur excise latest news  excise seized 2500 litre wash news  excise seized 2500 litre wash and distillation equipments in kannur news
കണ്ണൂര്‍ കൂത്തുപറമ്പില്‍ എക്സൈസിന്‍റെ വ്യാജമദ്യവേട്ട

By

Published : May 10, 2021, 4:47 PM IST

Updated : May 10, 2021, 6:08 PM IST

കണ്ണൂര്‍: പാനൂർ കൈവേലിക്കലില്‍ 2500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്‌സൈസ് പ്രിവന്‍റീവ് ഓഫീസർ കെ ശശികുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കൈവേലിക്കലിനടുത്ത് ആൾപാർപ്പില്ലാത്ത പറമ്പിന്‍റെ ഇടവഴിയിൽ നിന്നാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. 10 പ്ലാസ്റ്റിക് ബാരലുകളിലായി കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാഷ്. ധാന്യങ്ങളും പഴവർഗ്ഗങ്ങളും ഉപയോഗിച്ചാണ് വാഷ് നിർമിച്ചത്. ചാരായം വാറ്റാനുള്ള പാത്രങ്ങളും മറ്റു സാമഗ്രികളും സമീപ പ്രദേശത്ത് നിന്ന് കണ്ടെടുത്തു.

പാനൂരില്‍ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

വ്യാജ മദ്യ നിർമാണ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പികെ സതീഷ് കുമാറും എക്സൈസ് ഇൻസ്‌പെക്ടർ കെ ഷാജിയും അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപതിനായിരത്തിലധികം ലിറ്റർ വാഷ് ആണ് കൂത്തുപറമ്പ് എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തും എക്സൈസ് സംഘം നിരവധി വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്തിയിരുന്നു.

Last Updated : May 10, 2021, 6:08 PM IST

ABOUT THE AUTHOR

...view details