കേരളം

kerala

ETV Bharat / state

ഇപ്പോഴത്തെ താരം 'കുടുംബശ്രീ ബസാർ': സൂപ്പർ മാർക്കറ്റ് നടത്താൻ വനിതകളും - ബസാർ

കുടുംബശ്രീ ജില്ലാമിഷന്‍റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന 400ലധികം തനത് ഉൽപ്പന്നങ്ങളുമായി ഇരിണാവിൽ ആരംഭിച്ച കുടുംബശ്രീ ബസാർ.

kudumbasree  kudumbasree bazar in kannur  kudumbasree  kudumbasree bazar  കുടുംബശ്രീ ബസാർ  സൂപ്പർ മാർക്കറ്റ് നടത്താൻ വനിതകളും  കുടുംബശ്രീ പ്രവർത്തകർ  കുടുംബശ്രീ ബസാർ സംരംഭം  ഇരിണാവിലെ വനിത സംരംഭകത്വ കേന്ദ്രം  ഇരിണാവ്  കുടുംബശ്രീ ബസാർ സൂപ്പർ മാർക്കറ്റ്  കുടുംബശ്രീ ജില്ലാ മിഷൻ  കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്  ബസാർ  കുടുംബശ്രീ
ഇപ്പോഴത്തെ താരം 'കുടുംബശ്രീ ബസാർ': സൂപ്പർ മാർക്കറ്റ് നടത്താൻ വനിതകളും

By

Published : Oct 31, 2022, 1:24 PM IST

കണ്ണൂർ:കുടുംബശ്രീ പ്രവർത്തകരുടെ കരുത്തിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങളുമായി ഇരിണാവിൽ ആരംഭിച്ച 'കുടുംബശ്രീ ബസാറാ'ണ് ഇപ്പോഴത്തെ താരം. കുടുംബശ്രീ ബസാർ എന്ന പുത്തൻ സംരംഭത്തിലൂടെ കുടുംബശ്രീ ജില്ല മിഷന്‍റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന 400ലധികം തനത് ഉൽപ്പന്നങ്ങളാണ് കടയിൽ ഉള്ളത്. ജില്ലയിലെ തന്നെ ആദ്യ കുടുംബശ്രീ ബസാറാണ് ഇത്.

ഇപ്പോഴത്തെ താരം 'കുടുംബശ്രീ ബസാർ': സൂപ്പർ മാർക്കറ്റ് നടത്താൻ വനിതകളും

വിവിധ തരം അച്ചാറുകൾ, ചമ്മന്തിപ്പൊടി, ചിപ്‌സ്, പലഹാരങ്ങൾ എന്നിവയ്ക്ക് പുറമെ മാക്‌സി, കുഞ്ഞുടുപ്പുകൾ, കുടുംബശ്രീ അംഗങ്ങൾ തന്നെ ഉണ്ടാക്കിയ ഫാൻസി കമ്മലുകൾ, വളകൾ, മാലകൾ എന്നിവയെല്ലാം ഇവിടെയുണ്ട്. തനത് കുടുംബശ്രീ ഉത്പന്നങ്ങൾക്കൊപ്പം തന്നെ മറ്റ് ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്.

ഇരിണാവിലെ വനിത സംരംഭകത്വ കേന്ദ്രത്തിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജില്ല മിഷന് അനുവദിച്ച് നൽകിയ 600 സ്ക്വയർ ഫീറ്റ് കെട്ടിടത്തിലാണ് 20 ലക്ഷം രൂപ ചെലവഴിച്ച് ബസാർ ഒരുക്കിയത്. നിലവിൽ 3 വനിതകളാണ് ഇവിടെ ജോലി ചെയ്യുന്നത്.

Also read: ചരിത്രം കുറിക്കാന്‍ 26 വനിതകള്‍; ചരടുകുത്തി കോല്‍ക്കളിക്കൊരുങ്ങി രാമന്തളി ക്ഷേത്രമുറ്റം

ABOUT THE AUTHOR

...view details