കണ്ണൂര്‍: 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ തുടങ്ങിയ കണ്ണൂരിലെ ജനകീയ ഹോട്ടലുകൾ സ്ത്രീ ശാക്തീകരണത്തിന്‍റെ ഉത്തമ മാതൃകയാകുന്നു. പയ്യന്നൂർ നഗരസഭയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ, കൂട്ടായ്മയുടെ രുചി വിജയമാണ്. അഞ്ച് പേരാണ് ഹോട്ടൽ നടത്തുന്നത്.
'കൂട്ടായ്മയുടെ രുചി വിജയം'; സൂപ്പർ ഹിറ്റാണ് പയ്യന്നൂരിലെ കുടുംബശ്രീ ഹോട്ടല്‍ - പയ്യന്നൂരിലെ കുടുംബശ്രീ ജനകീയ ഹോട്ടല്‍
ദിനംപ്രതി 500 ഊൺ ഇവിടെ നിന്നും വിതരണം ചെയ്യുന്നുണ്ട്. 20 രൂപ നിരക്കില്‍ നല്‍കുന്ന ഊണ്‍ ഏറെ ആശ്വാസമാണെന്ന് നാട്ടുകാർ.
20 രൂപക്ക് ഉണ്; സ്ത്രീ ശാക്തീകരണത്തിന്‍റെ ഉത്തമ മാതൃകയായി പയ്യന്നൂരിലെ കുടുംബശ്രീ ഹോട്ടല്‍
ദിനംപ്രതി 500 ഊൺ ഇവിടെ നിന്നും വിതരണം ചെയ്യുന്നുണ്ട്. 20 രൂപ നിരക്കില്‍ നല്‍കുന്ന ഊണ്‍ ഏറെ ആശ്വാസമാണെന്ന് നാട്ടുകാർ പറയുന്നു. ചിക്കൻ വറുത്തരച്ചതും ഓംലെറ്റും അടക്കമുള്ള സ്പെഷ്യല്‍ വിഭവങ്ങളും ഇവിടെയുണ്ട്. നഗരസഭ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ജനകീയ ഹോട്ടൽ അറ്റകുറ്റ പണികൾ നടത്തുന്നതിനായി ഒരു വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ച് വരുന്നത്. പണികൾ പൂർത്തിയായാൽ നഗരസഭ കെട്ടിടത്തിലേക്ക് മാറും.
Also Read: തലശ്ശേരിക്കാർക്ക് ആശ്വാസമായി കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ