കണ്ണൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഇനി ഗ്രൂപ്പ് രാഷ്ട്രീയം അനുവദിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാര്‍ട്ടിക്കകത്ത് ഗ്രൂപ്പ് അവസാനിപ്പിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ഉണ്ടായാല്‍ നിഷ്കരുണം അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അഭിപ്രായ പ്രകടനം നടത്താൻ ഗ്രൂപ്പ് വേണ്ട. ഗ്രൂപ്പിന്‍റെ അംഗസംഖ്യ വർധിപ്പിക്കാനാണ് നാളിതുവരെ ജംബോ കമ്മിറ്റി ഉണ്ടാക്കുന്ന രീതി നടപ്പാക്കി വന്നിരുന്നത്. ഇനി അതുണ്ടാവില്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
READ MORE:'ഗ്രൂപ്പല്ല പാർട്ടി മുഖ്യം' ; കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുമെന്ന് കെ സുധാകരൻ
കോൺഗ്രസ് ജനങ്ങളിൽ നിന്ന് അകന്നു പോയ സാഹചര്യം നിലവിലുണ്ട്. ഇതെല്ലാം മറികടക്കും. ഡിസിസി പുനസംഘടനയ്ക്ക് ഓരോ ജില്ലയിലും 5 അംഗ സമിതി രൂപീകരിക്കും. ഗ്രൂപ്പ് നേതാക്കളുടെ ശുപാർശ ഇനി നടപ്പില്ലെന്നും സുധാകരൻ വ്യക്തമാക്കി. പാർട്ടി വിട്ടവരെയും മുന്നണിയില്‍ നിന്ന് പോയവരെയും തിരികെ കൊണ്ടുവരാന്‍ അവരുമായി ചർച്ച നടത്തും.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് നിഷ്കരുണം അച്ചടക്ക നടപടിയെന്ന് കെ സുധാകരൻ കേരളത്തിൽ സിപിഎമ്മും ബിജെപിയും അന്തർലീനമാണ്. സിപിഎമ്മിനും കള്ളപ്പണം വന്നിട്ടുണ്ട്. അദാനി കണ്ണൂരിൽ വന്നത് സിപിഎമ്മിന് പണം നൽകാനാണെന്നും സുധാകരൻ ആരോപിച്ചു.