കേരളം

kerala

ETV Bharat / state

'പൊലീസുകാര്‍ അക്രമികളായി' 'പൊലീസ് സ്റ്റേഷന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളായി': കെ.സുധാകരന്‍ - ജില്ല വാര്‍ത്തകള്‍

സ്റ്റേഷനിലെത്തുന്ന ആരെയും തല്ലാമെന്ന നിലയാണ് കേരള പൊലീസിനെന്ന് കെ.സുധാകരന്‍

Bytesudakaran  sudhakaran criticise kerala police  പൊലീസുക്കാര്‍ അക്രമികളായി  കെ സുധാകരന്‍  കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍  കേരള പൊലീസ് വാര്‍ത്തകള്‍  കണ്ണൂര്‍ വാരത്തകള്‍  ജില്ല വാര്‍ത്തകള്‍  kerala news updates
'പൊലീസുക്കാര്‍ അക്രമികളായി' 'പൊലീസ് സ്റ്റേഷന്‍ കോണ്‍സന്‍ട്രേഷന്‍ കാമ്പുകളായി':കെ.സുധാകരന്‍

By

Published : Oct 22, 2022, 12:38 PM IST

Updated : Oct 22, 2022, 1:06 PM IST

കണ്ണൂര്‍: കേരള പൊലീസിനെയും ആഭ്യന്ത വകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. പൊലീസ് സ്റ്റേഷനുകളില്‍ ആര് പോയാലും ക്രൂരമര്‍ദനമാണെന്നും സ്റ്റേഷനുകള്‍ സെമി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പായി മാറിയെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പൊലീസുകാര്‍ അക്രമികളായി മാറിയെന്നും എന്തിനെയും തല്ലാമെന്ന നിലയാണ് അവര്‍ക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ.സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നു

അവര്‍ക്കെതിരെയും നടപടിയില്ല. അതിനാല്‍ തിരുത്താന്‍ വേറെ വഴിയില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പീഡന കേസില്‍ പെരുമ്പാവൂർ എംഎൽഎ എൽദോസിനെതിരായ നടപടി പരിഗണയിലാണെന്നും സംഭവത്തിലെ വിശദീകരണവും കോടതി ഉത്തരവും പഠിക്കേണ്ടതുണ്ടെന്നും നേതാക്കളുമായി ചര്‍ച്ച ചെയ്‌ത് ഉചിതമായ തീരുമാനം എടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

Last Updated : Oct 22, 2022, 1:06 PM IST

ABOUT THE AUTHOR

...view details