കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ വസതി കെ.എസ്.യു ഉപരോധിച്ചു - കെ.എസ്.യു ഉപരോധം
സർവ്വകലാശാലയിൽ യു.ജി.സിയുടെ എച്ച്.ആർ.ഡി സെന്‍ററിൽ അസിസ്റ്റന്‍റ് ഡയറക്ടറായി എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യക്ക് നിയമനം നൽകാനുള്ള നീക്കത്തിനെതിരെയാണ് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം.
കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ വസതി കെ.എസ്.യു ഉപരോധിച്ചു
കണ്ണൂർ: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍റെ വീട് ഉപരോധിച്ച് കെഎസ്‌യു. സർവ്വകലാശാലയിൽ യു.ജി.സിയുടെ എച്ച്.ആർ.ഡി സെന്‍ററിൽ അസിസ്റ്റന്‍റ് ഡയറക്ടറായി എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യക്ക് നിയമനം നൽകാനുള്ള നീക്കത്തിനെതിരെയാണ് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധ സമരം കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് പി. മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്‌തു.