കണ്ണൂര്‍:ജില്ലയില്‍ നിന്നുംപുതുച്ചേരിയിലേക്കുള്ള സ്വിഫ്‌റ്റ് ബസ് സെപ്‌റ്റംബർ മൂന്നിന് സർവിസ് ആരംഭിക്കും. കണ്ണൂരിൽ നിന്ന് എന്നും വൈകിട്ട് അഞ്ചിന് പുറപ്പെട്ടാല്‍ പിറ്റേന്ന് പുലർച്ചെ 6.30 ന് പുതുച്ചേരിയിൽ എത്തും. അവിടെ നിന്നും വൈകുന്നേരം ആറിന് കണ്ണൂരിലേക്കു തിരിക്കും. പിറ്റേന്ന് പുലർച്ചെ 7.10 ന് കണ്ണൂരിലെത്തും.
കണ്ണൂരില്‍ നിന്നും പുതുച്ചേരിയിലേക്ക് സ്വിഫ്റ്റ് ബസ് ; സെപ്‌റ്റംബർ മൂന്നിന് സർവിസിന് തുടക്കമാവും - കണ്ണൂരില്‍ നിന്നും പുതുച്ചേരിയിലേക്ക്
കണ്ണൂരില്‍ നിന്നും പുതുച്ചേരിയിലേക്കുള്ള സ്വിഫ്റ്റ് ബസ് സര്‍വിസ് എന്നും വൈകിട്ട് അഞ്ചിനാണ് പുറപ്പെടുക. പിറ്റേന്ന് പുലർച്ചെ 6.30 നാണ് ബസ് പുതുച്ചേരിയില്‍ എത്തുക
എസിയുള്ള സ്വിഫ്‌റ്റ് ബസില്‍ 1260 രൂപയാണ് യാത്രാനിരക്ക്. കണ്ണൂരില്‍ നിന്നും വൈകിട്ട് അഞ്ചിന് പുറപ്പെട്ടാല്‍ ബസ്, 5.40 ന് മാഹിയിലെത്തും. കോഴിക്കോട് 7, ,മലപ്പുറം 8.35, പെരിന്തൽമണ്ണ 9, പാലക്കാട് 10.20, കോയമ്പത്തൂർ 11.20, സേലം 2.10, ആതൂര്‍ 3.30, നെയ്‌വേലി 5.20, ഗൂഡല്ലൂര്‍ 6.5 എന്നീ സമയങ്ങളില്‍ എത്തും.
പുതുച്ചേരിയിൽ നിന്ന് വൈകുന്നേരം ആറിനാണ് കണ്ണൂരിലേക്ക് ബസ് പുറപ്പെടുക. ഗൂഡല്ലൂര്‍ 6.25, നെയ്‌വേലി 7.10, ആതൂര്‍ 9, സേലം 10.15, കോയമ്പത്തൂർ 10.5, പാലക്കാട് 2.20, പെരിന്തൽമണ്ണ 3.35, മലപ്പുറം 3.55, കോഴിക്കോട് 5.10, മാഹി 6.30, കണ്ണൂർ 7.10 എന്നീ സമയങ്ങളില്‍ എത്തും.