കേരളം

kerala

ETV Bharat / state

കെ.എസ്‌.ആർ.ടി.സി കണ്ണൂർ ഡിപ്പോ യാർഡ് തുറന്നു ; ചടങ്ങ് ബഹിഷ്‌കരിച്ച് സി.ഐ.ടി.യു, ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മന്ത്രി - കെഎസ്‌ആർടിസി കണ്ണൂർ ഡിപ്പോ യാർഡ്

ഇരിട്ടി, ഇരിക്കൂർ, ചെറുപുഴ എന്നിവിടങ്ങളില്‍ ഓപ്പറേറ്റിങ് സെന്‍ററുകൾ ആരംഭിക്കുമെന്ന് മന്ത്രി അഡ്വ. ആന്‍റണി രാജു

KSRTC Kannur yard opened  കെഎസ്‌ആർടിസി കണ്ണൂർ ഡിപ്പോ യാർഡ് തുറന്നു  കെഎസ്‌ആർടിസി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്‌ഘാടനം ബഹിഷ്‌ക്കരിച്ച് സിഐടിയു  കെഎസ്‌ആർടിസി കണ്ണൂർ ഡിപ്പോ യാർഡ്  KSRTC Kannur yard
കെ.എസ്‌.ആർ.ടി.സി കണ്ണൂർ ഡിപ്പോ യാർഡ് തുറന്നു; ബഹിഷ്‌ക്കരിച്ച് സി.ഐ.ടി.യു, ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മന്ത്രി

By

Published : Jul 9, 2022, 11:08 PM IST

കണ്ണൂർ : ജില്ലയിലെ മലയോര മേഖലയിൽ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മൂന്നിടങ്ങളിൽ കെ.എസ്‌.ആർ.ടി.സി ഓപ്പറേറ്റിങ് സെന്‍റര്‍ ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്‍റണി രാജു. കെ.എസ്‌.ആർ.ടി.സി കണ്ണൂർ ഡിപ്പോ യാർഡിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇരിട്ടി, ഇരിക്കൂർ, ചെറുപുഴ എന്നിവിടങ്ങളിലാണ് ഓപ്പറേറ്റിങ് സെന്‍ററുകൾ ആരംഭിക്കുക.

കെ.എസ്‌.ആർ.ടി.സി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്‌ഘാടനം ബഹിഷ്‌ക്കരിച്ച സി.ഐ.ടി.യു നടപടിയില്‍ പ്രതികരിച്ച് മന്ത്രി ആന്‍റണി രാജു

ഇവിടെ നിന്നും യാത്രക്കാർക്ക് ടിക്കറ്റ് റിസർവേഷനും പണമടയ്ക്ക‌ാനും കഴിയും. വടക്കൻ മേഖലകളിൽ കെ.എസ്‌.ആർ.ടി.സി സർവീസുകൾ കുറവാണ്. എന്നാല്‍, ജില്ലയിലെ മലയോര മേഖലയിലെ ജനങ്ങൾ കൂടുതലും ആശ്രയിക്കുന്നത് കെ.എസ്‌.ആർ.ടി.സിയെ ആണെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധികളേറെയുണ്ടെങ്കിലും കെ.എസ്‌.ആർ.ടി.സിയെ നിലനിർത്താൻ സർക്കാർ പ്രഥമ പരിഗണന നൽകുന്നുണ്ട്. ഇതിനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്‌ത് നടപ്പാക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കണ്ണൂർ ജില്ലയിൽ നടന്ന പരിപാടി സി.ഐ.ടി.യു ബഹിഷ്‌കരിച്ചപ്പോൾ മന്ത്രിയുടെ മറുപടി തൊഴിലാളികളുടെ പ്രതിഷേധം ശ്രദ്ധയിൽപ്പെട്ടില്ല എന്നായിരുന്നു. അവരെക്കൂടി വിശ്വാസത്തിൽ എടുത്താണ് സർക്കാർ മുന്നോട്ട് പോകുന്നത്. സുശീൽ ഖന്ന റിപ്പോർട്ട് സമയബന്ധിതമയി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

'ഗ്രാമവണ്ടി' വിജയത്തിനായി കൈകോർക്കണമെന്ന് മന്ത്രി:ഉൾഗ്രാമങ്ങളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്താനായി ആരംഭിക്കുന്ന 'ഗ്രാമവണ്ടി' പദ്ധതിയുടെ വിജയത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കെ.എസ്‌.ആർ.ടി.സിയുമായി കൈകോർക്കണം. ഗ്രാമങ്ങളിൽ നടത്തുന്ന സർവീസിന്‍റെ ഇന്ധന ചെലവ് മാത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിച്ചാൽ ഇതുവരെ ബസ് സർവീസ് ആരംഭിക്കാത്ത ഇടങ്ങളിൽ പോലും യാത്ര ആരംഭിക്കാന്‍ കെ.എസ്‌.ആർ.ടി.സിയ്ക്കാ‌വും. ബസിന് ലഭിക്കുന്ന പരസ്യത്തിന്‍റെ പണമടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തന്നെ നൽകും.

ഗ്രാമവണ്ടിയുടെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം പാറശാലയിൽ ജൂലൈ 30ന് നടക്കും. ഗ്രാമവണ്ടി പദ്ധതിയിൽ സർവീസ് നടത്തുന്ന ബസുകൾക്ക് പ്രത്യേക നിറമായിരിക്കും. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തോടെ വ്യാപാര സമുച്ചയങ്ങൾ നിർമിക്കാൻ ആലോചനയുണ്ട്. ആദ്യഘട്ട പദ്ധതിയിൽ തന്നെ കണ്ണൂരിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ കെ.എസ്‌.ആർ.ടി.സി ലാഭത്തിലാണ് പോകുന്നത്. ചെലവിനെക്കാൾ കൂടുതൽ വരവ് ലഭ്യമാകുന്നുണ്ട്. എന്നാൽ, ഇന്ധന വിലവർധനവും നേരത്തെയുള്ള കടങ്ങൾ വീട്ടുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധിയിലും സർക്കാർ ജീവനക്കാരെ ചേർത്തുപിടിച്ചു. രണ്ടാം പിണറായി വിജയൻ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം യാഥാർഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details