കണ്ണൂർ: കണ്ണൂർ പാമ്പുരുത്തിയിലെ കള്ളവോട്ട് ആരോപണത്തിൽ ലീഗ് പ്രവർത്തകർ തെളിവെടുപ്പിന് ഹാജരായി. കണ്ണൂർ ജില്ലാ കലക്ട്രേറ്റിലാണ് തെളിവെടുപ്പ് നടന്നത്. കണ്ണൂർ പാമ്പുരുത്തിയിലെ 13 ലീഗ് പ്രവർത്തകർക്കാണ് കണ്ണൂർ ജില്ലാ കലക്‌ടർ നോട്ടീസ് അയച്ചത്. എൽഡിഎഫ് നേതാക്കൾ ദൃശ്യങ്ങൾ സഹിതം സമർപ്പിച്ച പരാതിയിലാണ് കലക്ടറുടെ തീരുമാനം. പാമ്പുരുത്തിയില്‍ 28 പ്രവാസികളുടെ കള്ളവോട്ട് ചെയ്‌തെന്നന്നാണ് എല്‍ഡിഎഫ് പരാതി നൽകിയത്.
കണ്ണൂർ കള്ളവോട്ട് : ലീഗ് പ്രവർത്തകർ തെളിവെടുപ്പിന് ഹാജരായി - league
കണ്ണൂർ പാമ്പുരുത്തിയിലെ 13 ലീഗ് പ്രവർത്തകർക്കാണ് കണ്ണൂർ ജില്ലാ കലക്‌ടർ നോട്ടീസ് അയച്ചത്.
വിഷയത്തില്‍ ബൂത്ത് ഏജന്‍റുമാരുടെയും പോളിങ് ഉദ്യോഗസ്ഥരുടെയും മൊഴി ജില്ലാ കലക്ടര്‍ രേഖപ്പെടുത്തിയിരുന്നു. ഹാജരായ ലീഗ് പ്രവർത്തകരുടെ മൊഴി എടുത്ത ശേഷം വീഡിയോ ദൃശ്യങ്ങളുടെ വിശദാംശങ്ങളും കൂടി ചേര്‍ത്ത് കള്ളവോട്ട് സ്ഥിരീകരിക്കാനാകുമോ എന്ന കാര്യത്തില്‍ ജില്ലാകലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തടക്കം 199 പേര്‍ കള്ളവോട്ട് നടത്തിയെന്ന തെളിവ് സഹിതമുള്ള കോണ്‍ഗ്രസിന്‍റെ പരാതി ഇതിന് ശേഷമാകും ജില്ലാ കലക്ടര്‍ പരിശോധിക്കുക.