കണ്ണൂർ: ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥിത്വം നിശ്ചയിച്ചാല്‍ യുഡിഎഫ് അധികാരത്തിലെത്തില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ സുധാകരൻ. കഴിവും പ്രാപ്തിയും ജനസമ്മതിയും നോക്കി വെണം സ്ഥാനാര്‍ഥികളെ നിര്‍ണയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് അടിസ്ഥാനത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ എതിര്‍ത്ത് കെ സുധാകരൻ - ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയാല്‍ യുഡിഎഫ് അധികാരത്തിലെത്തില്ല; കെ സുധാകരന്‍
വയനാട്ടിൽ പാർട്ടി വിട്ട രണ്ട് പേര്‍ സ്ഥാനം മോഹിച്ചു പോയവരാണെന്നും അവരുമായി ചർച്ച ഇല്ലെന്നും സുധാകരന്‍
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയാല്‍ യുഡിഎഫ് അധികാരത്തിലെത്തില്ല; കെ സിധാകരന്‍
വയനാട്ടിൽ പാർട്ടി വിട്ട രണ്ട് പേര്‍ സ്ഥാനം മോഹിച്ചു പോയവരാണെന്നും അവരുമായി ചർച്ച ഇല്ലെന്നും സുധാകരന്‍ വ്യക്തമാക്കി. കെ. കെ വിശ്വനാഥൻ പാർട്ടി വിടില്ല. ഗോപിനാഥ് ജന പിന്തുണ ഉള്ള നേതാവാണ്. അദ്ദേഹവുമായി നാളെ ചർച്ച നടത്തും. തന്നെ നിഷേധിച്ച് ഗോപിനാഥ് പാർട്ടി വിട്ട് പോകും എന്ന് കരുതുന്നില്ലെന്നും അതൃപ്‌തി ഉള്ളവർ പാർട്ടിയിൽ ഉണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കി.