കേരളം

kerala

ETV Bharat / state

'മോൺസൺ മാവുങ്കലിനെ പരിചയം ഡോക്‌ടറെന്ന നിലയില്‍'; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കെ സുധാകരൻ

തനിക്കെതിരായ ആരോപണത്തിൽ നിഗൂഢതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ

മോൺസൺ മാവുങ്കല്‍  കെ.പി.സി.സി  കെ സുധാകരൻ  kpcc president  K Sudhakaran  Monson Mavungal  കണ്ണൂർ വാര്‍ത്ത  kannur news
'മോൺസൺ മാവുങ്കലുമായുള്ള പരിചയം ഡോക്‌ടറെന്ന നിലയില്‍'; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കെ സുധാകരൻ

By

Published : Sep 27, 2021, 4:09 PM IST

കണ്ണൂർ :പുരാവസ്‌തു വിൽപ്പനയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തി പിടിയിലായ വ്യവസായി മോൺസൺ മാവുങ്കലിനെ ഡോക്‌ടര്‍ എന്ന നിലയിലാണ് പരിചയമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. ചികിത്സയ്‌ക്കാണ് അദ്ദേഹത്തിനെ കണ്ടത്. മറ്റ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ ആരോപണത്തിൽ നിഗൂഢതയുണ്ട്. 2018 ൽ താൻ എം.പിയല്ല. ഒരു പാർലമെന്‍റ് കമ്മിറ്റിയിലും അംഗമായിരുന്നില്ല. വീട്ടിൽ പോയപ്പോൾ വിലപിടിപ്പുള്ള പുരാവസ്തുക്കൾ കണ്ടിട്ടുണ്ട്. മോൺസന്‍റെ വീട്ടിൽ താമസിച്ചിട്ടില്ല.

മോൺസൺ മാവുങ്കലിനെ കണ്ടത് ചികിത്സയ്‌ക്കാണെന്നും മറ്റ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കെ സുധാകരൻ

'ഇടത് മന്ത്രിമാർക്കാണ് മോണ്‍സണുമായി ബന്ധം'

മുഴുവൻ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. പരാതിക്കാരന് പിന്നിൽ മറ്റൊരു ശക്തിയുണ്ട്. ഒരു കറുത്തശക്തി തന്നെ വേട്ടയാടുന്നുണ്ട്. ആ കറുത്തശക്തി മുഖ്യമന്ത്രിയും ഓഫിസും ആണെന്ന് സംശയിക്കുന്നു. മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയത്തിൽ ഇടപെട്ടെന്ന് തെളിയിക്കുന്ന രേഖ പുറത്തുവിട്ടാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും.

പച്ചക്കള്ളം പ്രചരിപ്പിച്ച് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ ഏതറ്റം വരെയും പോകും. കള്ളക്കേസ് കൊടുത്ത പരാതിക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇടതുസര്‍ക്കാർ മാനവസേവ പുരസ്‌കാരം കൊടുത്തപ്പോൾ അദ്ദേഹത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ല. ഇടത് മന്ത്രിമാർ മോണ്‍സണുമായി ബന്ധമുള്ളവരാണ്.

മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള പ്രശ്‌നം നേരിട്ട് പറഞ്ഞ് തീർത്തോളാം. മുൻ കെ.പി.സി.സി പ്രസിഡന്‍റുമാർ തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും വി.എം സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.

ALSO READ:എഐസിസി അംഗത്വവും രാജിവച്ച് വിഎം സുധീരൻ

ABOUT THE AUTHOR

...view details