കണ്ണൂർ:ജനയുഗം പത്രത്തിലെ സിപിഎം വിമർശനത്തോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ചുമലിൽ കൈവച്ച് നടക്കുന്ന പാർട്ടി എന്താണെന്ന് സിപിഐയ്ക്ക് വൈകിയെങ്കിലും മനസിലായതിൽ സന്തോഷമെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം.
കോൺഗ്രസ് ഇത് നേരത്തെ മനസിലാക്കിയതാണെന്നും ജനാധിപത്യപരമായ ഒരു നാട് സൃഷ്‌ടിക്കാൻ സിപിഐ തങ്ങളോടൊപ്പം ഉണ്ടാകുമെന്നാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ. സുധാകരൻ മാധ്യമങ്ങളോട് Also Read:"ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകുമോ", സിപിഎമ്മിനോട് സിപിഐ
സിപിഎമ്മിനു നിയന്ത്രിക്കാൻ ആവാത്ത വിധം പാർട്ടി ഗ്രാമങ്ങൾ മാറിയെന്നും ഭരണത്തിന്‍റെ പിന്തുണയുള്ളത് കൊണ്ടാണ് ക്വട്ടേഷൻ സംഘങ്ങൾ വിഹരിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.
കൊടി സുനി ജയിലിൽ ആഡംബര ജീവിതമാണ് നയിക്കുന്നത്, സ്വർണക്കടത്ത് അന്വേഷണം നേരെ ചൊവ്വെ അല്ല പോകുന്നത് എന്നും കെ. സുധാകരൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.