കേരളം

kerala

ETV Bharat / state

കണ്ണൂരിൽ മൂന്ന്‌ പേർക്ക്‌ കൊവിഡ്‌ 19 സ്ഥിരീകരിച്ചു - kannur news

ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്.

കണ്ണൂർ വാർത്ത  കൊവിഡ്‌ 19  covid 19  kannur news  മൂന്ന്‌ പേർക്ക്‌ കൊവിഡ്‌
കണ്ണൂരിൽ മൂന്ന്‌ പേർക്ക്‌ കൊവിഡ്‌ 19 സ്ഥിരീകരിച്ചു

By

Published : Apr 18, 2020, 7:39 PM IST

കണ്ണൂർ:ജില്ലയില്‍ രണ്ടു സ്ത്രീകളും ഒരു പുരുഷനുമുള്‍പ്പെടെ മൂന്നു പേര്‍ക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. രണ്ടു പേര്‍ ഗള്‍ഫില്‍ നിന്നെത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. മാര്‍ച്ച് 18ന് ഷാര്‍ജയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ പെരളശ്ശേരി മുണ്ടലൂര്‍ സ്വദേശിയായ 54കാരിയാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയവരിൽ ഒരാള്‍.

മാര്‍ച്ച് 21ന് ദുബൈയില്‍ നിന്ന് നെടുമ്പാശ്ശേരി വഴിയെത്തിയ കൂടാളി പൂവത്തൂര്‍ സ്വദേശിയായ 30കാരനാണ് മറ്റൊരാള്‍. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായത് ചമ്പാട് അരയാക്കൂല്‍ സ്വദേശിയായ 28കാരിക്കാണ്. ഏപ്രില്‍ 16ന് അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലാണ് മൂന്നു പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 87 ആയി. ഇതില്‍ 39 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ കേരളത്തിൽ ഏറ്റവും കൂടുതൽ പേർ കൊവിഡ് ചികിത്സയിലുള്ള ജില്ല കണ്ണൂരായി.

ABOUT THE AUTHOR

...view details