കേരളം

kerala

ETV Bharat / state

കൊറോണ വൈറസ്; പേരാവൂര്‍ സ്വദേശികള്‍ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തില്‍ - korana virus

ചൈനയില്‍ വൈറസ് പടര്‍ന്നതിന് ശേഷമാണ് കുടുംബം കേരളത്തിലെത്തിയത്. ഇവര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കൊറോണ വൈറസ്  പേരാവൂര്‍ സ്വദേശികള്‍ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തില്‍  കണ്ണൂര്‍  കണ്ണൂര്‍ പേരാവൂര്‍ സ്വദേശികള്‍
കൊറോണ വൈറസ്

By

Published : Jan 27, 2020, 1:15 PM IST

കണ്ണൂര്‍: ചൈനയില്‍ നിന്നെത്തിയ കണ്ണൂര്‍ പേരാവൂര്‍ സ്വദേശികള്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍. ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ മുന്‍കരുതല്‍ നടപടി. 28 ദിവസത്തേക്ക് പൊതു സ്ഥലങ്ങളില്‍ പോകാനോ മറ്റുള്ളവരുമായി ബന്ധപ്പെടാനോ പാടില്ലെന്ന് കുടുംബത്തിന് ആരോഗ്യ വകുപ്പ്‌ നിര്‍ദേശം നല്‍കി.

ചൈനയില്‍ വൈറസ് പടര്‍ന്നതിന് ശേഷമാണ് കുടുംബം കേരളത്തിലെത്തിയത്. ഇവര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പേരാവൂര്‍ സ്വദേശിയായ മറ്റൊരാളും ഒരാഴ്‌ച മുമ്പ് ചൈനയില്‍ നിന്ന് കേരളത്തില്‍ എത്തിയിരുന്നു. അദ്ദേഹത്തിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details