കണ്ണൂർ: കൊളച്ചേരിയിൽ (Kolacheri) പൊലീസ് ഉദ്യോഗസ്ഥൻ (Policemen) സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു. ഗ്രേഡ് എസ്‌ഐ (Grade SI) ദിനേശനാണ് സുഹൃത്തായ സജീവനെ കൊലപ്പെടുത്തിയത്. സുഹ്യത്തിനൊപ്പം കൊളച്ചേരി പറമ്പിലെ വീട്ടിൽ വച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ പണമിടപാട് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.
Kolacheri Police Officer Kills Friend: ഗ്രേഡ് എസ്‌ഐ സുഹൃത്തിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; പിന്നില്‍ പണമിടപാട് തർക്കമെന്ന് സൂചന - കണ്ണൂർ
Grade SI Kills his Friend in Kannur Kolacheri: ദിനേശൻ സജീവനെ വിറക് കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു
Kolacheri Police Officer Kills Friend
Published : Aug 23, 2023, 11:09 PM IST
തർക്കത്തിനിടെ ദിനേശൻ സജീവനെ വിറക് കൊള്ളികൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മയ്യിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. ദിനേശൻ്റെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്.