കണ്ണൂര്‍:സമാധാനയോഗം ബഹിഷ്കരിച്ച യുഡിഎഫ് തീരുമാനം പുനഃപരിശോധിക്കണമെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്‌ണൻ. കൊലപാതകം ആര് നടത്തിയാലും അംഗീകരിക്കാൻ കഴിയില്ല. പാർട്ടി സമാന്തര അന്വേഷണം നടത്തില്ല.പൊലീസ് അന്വേഷിക്കുന്നതിനാൽ കൊലപാതകത്തിൽ ഉൾപ്പെട്ടവർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കാനായി സമാന്തര അന്വേഷണം നടത്തുന്നത് ശരിയല്ലെന്നും കോടിയേരി വിശദീകരിച്ചു.
നാട്ടിൽ സമാധാനം പുനഃസ്ഥാപിക്കാൻ സിപിഎം പ്രവർത്തകർ രംഗത്ത് വരണമെന്ന് കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. സമാധാനം നിലനിർത്താൻ എല്ലാ വിട്ടുവീഴ്‌ചയും ചെയ്‌ത പാർട്ടി സിപിഎം ആണ്. സമാധാനയോഗം ബഹിഷ്കരിക്കുന്നത് ഉത്തരവാദപ്പെട്ട രാഷ്‌ട്രീയ കക്ഷിക്ക് ചേർന്നതല്ല. അതിനാൽ യുഡിഎഫ് തീരുമാനം പുനഃപരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.