കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് വേണ്ടത് വിവാദങ്ങളല്ല, വികസനമെന്ന് കോടിയേരി ബാലകൃഷ്ണൻ - സംസ്ഥാനത്ത് വേണ്ടത് വിവാദമല്ല വികസനമെന്ന് കോടിയേരി ബാലകൃഷ്ണൻ

വിവാദങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിലാണ് മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും താൽപര്യമെന്നും 'നേർവഴിയിൽ' കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

Kodiyeri Balakrishnan says no to controversy  സംസ്ഥാനത്ത് വേണ്ടത് വിവാദമല്ല വികസനമെന്ന് കോടിയേരി ബാലകൃഷ്ണൻ  കോടിയേരി ബാലകൃഷ്ണൻ
കോടിയേരി ബാലകൃഷ്ണൻ

By

Published : Aug 14, 2020, 9:20 AM IST

കണ്ണൂർ: റെഡ് ക്രസന്‍റിന്‍റെ പദ്ധതികളിലെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവർക്ക് മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വടക്കാഞ്ചേരിയിൽ വീട് നിർമിക്കാനുള്ള ഏജൻസിയെ നിശ്ചയിച്ചതിൽ സംസ്ഥാന സർക്കാരിന് ഒരു പങ്കുമില്ലെന്നും സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി ഉപയോഗിച്ച് സർക്കാരിനെ സംശയത്തിന്‍റെ പുകമറയിലാക്കാനാണ് മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നതെന്നും കോടിയേരി പ്രതിവാര ലേഖനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫും ബിജെപിയും അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങൾ ചൊരിയുന്നുവെന്നും കോടിയേരി ദേശാഭിമാനിയിലെ ലേഖനത്തിൽ വ്യക്തമാക്കി. വിവാദങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിലാണ് മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും താൽപര്യമെന്നും 'നേർവഴിയിൽ' കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ABOUT THE AUTHOR

...view details