കേരളം

kerala

ETV Bharat / state

Kodiyeri Balakrishnan Memorial At Payyambalam : ചരിത്രതീരത്ത് നിത്യസ്‌മാരകം, പയ്യാമ്പലത്ത് കോടിയേരി ബാലകൃഷ്‌ണന് സ്‌മൃതി മണ്ഡപം - kodiyeri Memorial payyambalam

Monument is being prepared for Former CPM Leader Kodiyeri Balakrishnan : പയ്യാമ്പലം ബീച്ചില്‍ ഇകെ നായനാരുടെയും ചടയൻ ഗോവിന്ദന്‍റെയും സ്‌മൃതി മണ്ഡപങ്ങൾക്ക് ഇടയിലാണ്‌ കോടിയേരിക്കും സ്മാരകം ഒരുക്കിയത്

Kodiyeri Balakrishnan Memmory Payyambalam
Kodiyeri Balakrishnan Memmory Payyambalam

By ETV Bharat Kerala Team

Published : Sep 29, 2023, 6:27 PM IST

പയ്യാമ്പലത്ത് കോടിയേരി ബാലകൃഷ്‌ണന് സ്‌മൃതി മണ്ഡപം

കണ്ണൂർ: എകെജി, ഇകെ നായനാർ, അഴീക്കോടൻ രാഘവൻ, ചടയൻ ഗോവിന്ദൻ, സുകുമാർ അഴീക്കോട്, കോടിയേരി ബാലകൃഷ്‌ണൻ... ചരിത്രമുറങ്ങുന്ന കണ്ണൂർ പയ്യാമ്പലം ബീച്ചിലെ തിരമാലകൾക്ക് എന്നും ആവേശമാണ്. കാരണം കേരളത്തിന്‍റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തില്‍ സമാനതകളില്ലാത്ത സ്വാധീനം രേഖപ്പെടുത്തി മറഞ്ഞുപോയവർ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു (Kodiyeri Balakrishnan Memorial At Payyambalam).

ദീർഘകാലം തലശ്ശേരി എംഎല്‍എയും കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന് പയ്യാമ്പലം ബീച്ചില്‍ സ്‌മൃതി മണ്ഡപം ഒരുങ്ങുകയാണ്. ഒക്‌ടോബർ ഒന്നിന് സ്‌മൃതി മണ്ഡപം അനാച്ഛാദനം ചെയ്യും. കടലിന്‍റെ പശ്ചാത്തലത്തിൽ ചെമ്പതാകയ്‌ക്കൊപ്പം വാനിൽ ഉയർന്നുനിൽക്കുന്ന നക്ഷത്രവും മൂന്നടി വലിപ്പത്തില്‍ ഗ്രാനൈറ്റിൽ കൊത്തിയെടുത്ത കോടിയേരിയുടെ ചിരിക്കുന്ന മുഖവുമാണ് സ്‌തൂപത്തിന്‍റെ ആകർഷണം (Monument for Former CPM Leader Kodiyeri Balakrishnan).

ചെറുപുഞ്ചിരിയോടെ മാത്രം എന്നും ജനങ്ങൾക്കൊപ്പമുണ്ടായിരുന്ന കോടിയേരിയുടെ സ്‌തൂപം ഒരുക്കിയത് ശിൽപി ഉണ്ണി കാനായിയാണ്‌.

സ്‌തൂപം ഇങ്ങനെ :ഇകെ നായനാരുടെയും ചടയൻ ഗോവിന്ദന്‍റെയും സ്‌മൃതി മണ്ഡപങ്ങൾക്ക് ഇടയിലാണ്‌ കോടിയേരിക്കും സ്മാരകം ഒരുക്കിയത്. 11 അടി ഉയരമുള്ള സ്‌തൂപം എട്ടടി വീതിയും നീളവുമുള്ള തറയിലാണ്‌ ഒരുക്കിയത്‌. സെറാമിക്‌ ടൈലുകൾ ഉപയോഗിച്ചാണ്‌ സ്‌തൂപത്തിന്‌ നിറം നൽകിയത്‌. ടൈലുകൾ ചെറുകഷണങ്ങളാക്കി പതാകയ്‌ക്കും നക്ഷത്രത്തിനും ചുവപ്പ് നിറം നൽകി.

ഉപ്പുകാറ്റും വെയിലുമേറ്റ്‌ നിറം മങ്ങുകയോ കേടാവുകയോ ചെയ്യില്ലെന്നതാണ്‌ സെറാമിക് ടൈൽ ഉപയോഗിക്കാൻ കാരണം. ഉണ്ണി കാനായി ലളിതകല അക്കാദമി അംഗം കൂടിയാണ്. ഉണ്ണിക്കൊപ്പം സുരേഷ്‌ അമ്മാനപ്പാറ, വിനേഷ്‌ കൊയക്കീൽ, ബാലൻ പാച്ചേനി, സതീഷ്‌ പുളക്കൂൽ, ഗോപി മാടക്കാൽ, ബിജു കൊയക്കീൽ എന്നിവരും സഹായത്തിനുണ്ടായിരുന്നു. കോടിയേരിയുടെ ഒന്നാം ചരമവാർഷിക ദിനമായ ഒക്ടോബർ ഒന്നിന് സ്‌മൃതിമണ്ഡപം അനാച്ഛാദനം ചെയ്യും.

ABOUT THE AUTHOR

...view details