കണ്ണൂര്‍:കോടിയേരി ബാലകൃഷ്‌ണന്‍റെ മൃതദേഹം വഹിച്ചു തലശ്ശേരി ടൗൺ ഹാളിലേക്ക് പുറപ്പെട്ടു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 15 മിനിറ്റിനുള്ളില്‍ മൃതദേഹം വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കുകയായിരുന്നു. സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജനാണ് വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങിയത്.
കോടിയേരിയുടെ മൃതദേഹം തലശ്ശേരിയിലേക്ക്; പ്രിയ സഖാവിനെ അവസാനമായി കാണാന്‍ നൂറുകണക്കിന് ആളുകള്‍ - സ്‌പീക്കർ എ എൻ ഷംസീർ
കോടിയേരി ബാലകൃഷ്‌ണന്‍റെ മൃതദേഹം വഹിച്ചു കൊണ്ട് വിലാപയാത്ര തലശ്ശേരിയിലേക്ക് പുറപ്പെട്ടു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 15 മിനിറ്റിനുള്ളില്‍ മൃതദേഹം വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിക്കുകയായിരുന്നു. സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍ മൃതദേഹം വിമാനത്താവളത്തില്‍ ഏറ്റുവാങ്ങി
മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. സ്‌പീക്കർ എ എൻ ഷംസീർ, കോടിയേരിയുടെ മകൻ ബിനീഷ് എന്നിവരാണ് ആംബുലൻസിൽ ഉള്ളത്. 14 കേന്ദ്രങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കും എന്ന് അറിയിച്ചിരുന്നെങ്കിലും സമയം വൈകിയതിനെ തുടര്‍ന്ന് ആദ്യ കേന്ദ്രമായ മട്ടന്നൂരില്‍ ആംബുലന്‍സ് നിര്‍ത്തിയില്ല.
മറ്റു കേന്ദ്രങ്ങളിലും പൊതുദര്‍ശനം ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നൂറോളം റെഡ് വളണ്ടിയര്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് ഗതാഗതം നിയന്ത്രിച്ച് ആംബുലന്‍സിന് മാര്‍ഗം ഒരുക്കുന്നത്. നൂറോളം വാഹനങ്ങളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. ഇന്ന് മുഴുവനും തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. മുഖ്യമന്ത്രി അല്‍പ സമയത്തിനകം തലശ്ശേരിയിൽ എത്തും.