കേരളം

kerala

ETV Bharat / state

പല തെരഞ്ഞെടുപ്പുകളിൽ തോറ്റിട്ടുണ്ടെങ്കിലും കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷം: കോടിയേരി - bjp

"എക്സിറ്റ് പോൾ ഫലങ്ങൾ പ്രീ പോൾ ഫലങ്ങളെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. യാഥാർഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ല" - കോടിയേരി ബാലകൃഷ്ണന്‍ (സിപിഎം സംസ്ഥാന സെക്രട്ടറി)

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

By

Published : May 20, 2019, 7:38 PM IST

Updated : May 20, 2019, 9:06 PM IST

കണ്ണൂർ: ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്തിന് ദുരന്തമായിരിക്കുമെന്നും ഇത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പല തെരഞ്ഞെടുപ്പുകളിൽ തോറ്റിട്ടുണ്ടെങ്കിലും തോറ്റാൽ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്നും കോടിയേരി പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ പ്രീ പോൾ ഫലങ്ങളെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. യാഥാർഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ല. എക്സിറ്റ് പോളുകൾ രൂപം കൊണ്ട രാജ്യങ്ങൾ തന്നെ അവയെ തള്ളുന്ന സ്ഥിതിയാണുള്ളത്. അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകൾ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ച് ലോക്സഭാ മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് ബിജെപി ധാരണയുണ്ടെന്നും ബിജെപിയുടെ വോട്ട് ബിജെപിക്ക് തന്നെ ചെയ്താൽ ഇടതിന് നല്ല ഫലം കിട്ടുമെന്നും കോടിയേരി പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
Last Updated : May 20, 2019, 9:06 PM IST

ABOUT THE AUTHOR

...view details