കേരളം

kerala

ETV Bharat / state

മോദി കേരളത്തെ അപമാനിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്‍ - sabarimala

ശബരിമല വിഷയത്തില്‍ 12 കൊല്ലം സുപ്രീംകോടതിയിൽ കേസ് നടക്കുമ്പോൾ കാവൽക്കാരൻ ഉറക്കമായിരുന്നോയെന്നും കോടിയേരി

നരേന്ദ്ര മോദി കേരളത്തെ അപമാനിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്‍

By

Published : Apr 19, 2019, 5:28 PM IST

Updated : Apr 19, 2019, 5:58 PM IST

കണ്ണൂർ: കേരളത്തില്‍ ദൈവത്തിന്‍റെ പേര് പറഞ്ഞാല്‍ കേസെടുക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ അപമാനിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മോദി കേരളത്തിൽ വന്നു പച്ചക്കള്ളം പറയുകയാണ്. അക്രമികൾക്ക് എതിരെയാണ് കേസ് എടുത്തത്. ദൈവത്തിന്‍റെ പേര് പറഞ്ഞതിന് കേസ് എടുത്ത ഒരാളുടെയെങ്കിലും പേരു മോദി പറയണമെന്നും അദ്ദേഹം കണ്ണൂരില്‍ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ 12 കൊല്ലം സുപ്രീം കോടതിയിൽ കേസ് നടക്കുമ്പോൾ കാവൽക്കാരൻ ഉറങ്ങുകയായിരുന്നോ എന്നും കോടിയേരി ചോദിച്ചു.

മോദിയുടെ വാഗ്ദാനം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തട്ടിപ്പാണെന്നും ഇത് ആർഎസ്എസ് പ്രചാരവേലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയത്തെകുറിച്ചും മോദി കള്ളം പറഞ്ഞു. സംസ്ഥാനത്തിന് കിട്ടേണ്ട സഹായം മുടക്കിയ ആളാണ് ഇപ്പോൾ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ പേരിൽ ഒരു കേസും നിലവിലില്ലെന്നും പ്രധാനമന്ത്രിയാണ് അഴിമതിക്കാരനെന്നും കോടിയേരി കണ്ണൂരിൽ വ്യക്തമാക്കി.

മോദി കേരളത്തെ അപമാനിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്‍
Last Updated : Apr 19, 2019, 5:58 PM IST

ABOUT THE AUTHOR

...view details