കണ്ണൂര്‍:തലശ്ശേരിയില്‍ കഴിഞ്ഞ ദിവസം എക്‌സൈസിനേയും പോലീസിനേയും വെട്ടിച്ച് എട്ടര കിലോഗ്രാം കഞ്ചാവ് ദേശീയ പാതയോരത്ത് ഉപേക്ഷിച്ച ലഹരി മാഫിയ സംഘം കടന്നു. ക്രിസ്‌മസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി കൊണ്ടു വന്ന കഞ്ചാവാണ് പൊലീസിനെയും എക്‌സൈസിനെയും ഭയന്ന് റോഡരികില്‍ ഉപേക്ഷിച്ച് മാഫിയ സംഘം കടന്നു കളഞ്ഞതെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍(Kannur Police Seized Ganja).
കണ്ണൂരില്‍ കഞ്ചാവ് വേട്ട; ലഹരിക്കടത്തുകാര്‍ കടന്നു കളഞ്ഞെന്ന് എക്‌സൈസ് - പൊലീസ് സംയുക്ത സംഘം - കണ്ണൂരിലേക്ക് ലഹരി എത്തുന്നു
Kannur Police Seized Ganja: കണ്ണൂരിലേക്ക് ലഹരിക്കടത്ത് നടക്കുമെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് -എക്സൈസ് സംയുക്ത സംഘം റോഡില്‍ നിലയുറപ്പിച്ചത്. ഉദ്യോഗസ്ഥ സംഘത്തെ കണ്ട് ഭയന്ന ലഹരി മാഫിയ സംഘം കഞ്ചാവ് റോഡിലുപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.

Published : Dec 19, 2023, 10:37 PM IST
പോലീസും എക്‌സൈസും റോഡില്‍ പരിശോധന നടത്തുന്ന സമയത്താണ് ഉണക്ക കഞ്ചാവ് റോഡരികില്‍ ഉപേക്ഷിച്ച് ലഹരി ഇടപാടുകാര്‍ മുങ്ങിയത്. ദേശീയ പാതയില്‍ കൊടുവള്ളി ആമൂക്ക പള്ളിക്കടുത്ത കാര്‍വാഷ് സ്ഥാപനത്തിന് സമീപം ഉപേക്ഷിച്ച നിലയിലാണ് കഞ്ചാവ് കാണ്ടെത്തിയത്. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് എക്‌സൈസ് പോലീസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് കസ്റ്റഡിയിലെടുത്തത്. ക്രിസ്‌മസ് - ന്യുഇയര്‍ ആഘോഷങ്ങള്‍ക്ക് ലഹരി പകരാനായി മലപ്പുറം -കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും തലശ്ശേരിയിലേക്ക് കടത്തിക്കൊണ്ടു വന്ന കഞ്ചാവ് ശേഖരമാണ് എക്‌സൈസ് പോലീസ് സംയുക്ത സംഘത്തെ കബളിപ്പിച്ച് വഴിയില്‍ തള്ളി രക്ഷപ്പെട്ടത്. പരിസരത്തെ കടകളിലുളള സി.സി.ടി.വി പരിശോധിച്ച് ലഹരികടത്ത് സംഘത്തെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. കഞ്ചാവ് കടത്തികൊണ്ടു വന്ന സംഘത്തെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചെന്നാണ് വിവരം.
അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സെന്തില്‍ കുമാര്‍, പ്രിവന്‍റീവ് ഓഫീസര്‍മാരായ ലനിന്‍ എഡ്വേര്‍ഡ്, ഒ. ലിമേഷ്, എസ്സൈസ് ഓഫീസര്‍ പി.പി. ഐശ്വര്യ, പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ രാഗേഷ് എന്നിവരാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്. കണ്ടെത്തിയ കഞ്ചാവിന് ലഹരി മാര്‍ക്കറ്റില്‍ രണ്ടര ലക്ഷം രൂപ വില വരും.