കണ്ണൂരില്‍ ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു - കണ്ണൂരില്‍ ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു
എളയാവൂർ സ്വദേശി മിഥുനാണ് കുത്തേറ്റത്. സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇയാള്‍
കണ്ണൂരില്‍ ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു
കണ്ണൂർ: വാരത്ത് ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു. എളയാവൂർ സ്വദേശി മിഥുനാണ് കുത്തേറ്റത്. വാരം ടാക്കീസിന് സമീപത്തെ സ്റ്റാൻഡിൽ ഓട്ടോഡ്രൈവറായ മിഥുന് നേരെ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. ഒരു യുവാവ് കുത്തി പരിക്കേൽപ്പിച്ചു എന്നാണ് നാട്ടുകാരുടെ മൊഴി. കഴുത്തിലും നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മിഥുൻ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.