കണ്ണൂരില്‍ യുവാവിനെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു - ഒറ്റമാവ് സ്വദേശി
ആക്രമണത്തിന് പിന്നിൽ പണമിടപാട് തർക്കമാണെന്നാണ് സൂചന

കണ്ണൂരില്‍ യുവാവിനെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു
കണ്ണൂര്‍: യുവാവിനെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. ഒറ്റമാവ് സ്വദേശി സക്കീറിനാണ് വീടിനകത്ത് വെച്ച് കുത്തേറ്റത്. ഇയാളുടെ സുഹൃത്ത് മുഹ്‌സിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ആക്രമണത്തിന് പിന്നിൽ പണമിടപാട് തർക്കമാണെന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.