കണ്ണൂർ:അഴീക്കോട് മണ്ഡലത്തിൽ അങ്കം മുറുകുന്നു. അഭ്യൂഹങ്ങൾക്കൊടുവിൽ മൂന്നാം ഊഴത്തിനിറങ്ങി കെ.എം. ഷാജി. അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നിരുന്ന അഴിക്കോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി ഒടുവിൽ കെ.എം. ഷാജി തന്നെ എത്തുകയായിരുന്നു.
അഴീക്കോട് കാക്കാൻ വീണ്ടും കെ.എം ഷാജിയെ ഇറക്കി യുഡിഎഫ് - ആഴീക്കോട് വാർത്ത
സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ റോഡ് ഷോ ഒരുക്കിയാണ് യുഡിഎഫ് പ്രവർത്തകർ ഷാജിയെ മണ്ഡലത്തിലേക്ക് സ്വീകരിച്ചത്
പല മണ്ഡലങ്ങളിലും ഷാജിയുടെ പേര് ഉയർന്ന് വന്നിരുന്നെങ്കിലും യുഡിഎഫ് ജില്ല നേതൃത്വത്തിൻ്റെ അഭ്യർഥന മാനിച്ചാണ് ഷാജി വീണ്ടും അഴീക്കോട് എത്തുന്നത്. പാർട്ടി തീരുമാനത്തിനായി കാത്ത് നിന്നതാണെന്നും വിവാദങ്ങൾക്ക് മറുപടി നൽകാനുള്ള അവസരമാണ് അഴീക്കോട് മണ്ഡലത്തിലെ സ്ഥാനാർഥിത്വമെന്നും കെ.എം. ഷാജി പറഞ്ഞു.
പ്രഖ്യാപനത്തിനു പിന്നാലെ റോഡ് ഷോ ഒരുക്കിയാണ് യുഡിഎഫ് പ്രവർത്തകർ ഷാജിയെ മണ്ഡലത്തിലേക്ക് സ്വീകരിച്ചത്. മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. സുമേഷിന് പിന്നാലെ യുഡിഎഫ് സ്ഥാനാർഥിയായി കെ.എം. ഷാജി കൂടി അഴീക്കോട്ട് എത്തിയതോടെ തീപാറുന്ന പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.