കണ്ണൂർ: എംഎൽഎ എന്ന നിലയിൽ താൻ അയോഗ്യനല്ലെന്നതിന്‍റെ തെളിവാണ് അഴീക്കോട് വരണാധികാരിയുടെ ഇന്നത്തെ തീരുമാനമെന്ന് കെ. എം ഷാജി. നാമനിർദ്ദേശ പത്രിക തള്ളിക്കളയാന്‍ നടത്തിയ ശ്രമങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നും കെഎം ഷാജി ആരോപിച്ചു.
നാമനിർദേശ പത്രിക തള്ളിക്കളയാന്‍ മുഖ്യമന്ത്രി ശ്രമിച്ചു : കെ എം ഷാജി - കെ എം ഷാജി തെരഞ്ഞെടുപ്പ്
അഴിക്കോട് വരണാധികാരിയുടെ ഇന്നത്തെ തീരുമാനം താൻ ശരിയാണെന്ന് തെളിയിക്കുന്നതാണെന്ന് കെ എം ഷാജി പറഞ്ഞു.
എംഎൽഎ എന്ന നിലയിൽ താൻ അയോഗ്യനല്ലെന്ന് കെ എം ഷാജി
അടുത്ത ആറാം തീയതി കൂടുതൽ യോഗ്യനാണെന്ന് എല്ലാവർക്കും വ്യക്തമാകും. കഴിഞ്ഞ ദിവസം കട ബാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് കോഴിക്കോട് കോർപ്പറേഷൻ രഹസ്യമായി വീട്ടിൽ കൊണ്ടുവന്ന് നോട്ടീസ് ഒട്ടിച്ചത് തെമ്മാടിത്തമാണെന്നും കെ.എം ഷാജി പറഞ്ഞു.
Last Updated : Mar 20, 2021, 5:27 PM IST