കണ്ണൂർ :പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെനിരോധിച്ചത് പരിഹാരമല്ലെന്ന് കെഎം ഷാജി. ആശയപരമായ പ്രതിരോധമാണ് വേണ്ടത്. നിരോധിക്കുന്നത് ഫാസിസ്റ്റ് ഭരണകൂടമാണെന്നും അദ്ദേഹം പറഞ്ഞു.
'പിഎഫ്‌ഐ നിരോധനം ഗാന്ധിയുടെ നാട്ടിൽ പരിഹാരമല്ല'; വേണ്ടത് ആശയപരമായ പ്രതിരോധമെന്ന് കെഎം ഷാജി - കെഎം ഷാജി
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തിയ റെയ്‌ഡ് നടപടികളെ തുടര്‍ന്ന് ചൊവ്വാഴ്‌ച രാത്രിയാണ് (സെപ്‌റ്റംബര്‍ 27) പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത്. ഈ വിഷയത്തിലാണ് മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ പ്രതികരണം
'പിഎഫ്‌എ നിരോധനം ഒരു പരിഹാരമല്ല'; വേണ്ടത് ആശയപരമായ പ്രതിരോധമെന്ന് കെഎം ഷാജി
നിരോധനം ഗാന്ധിയുടെ നാട്ടിൽ പരിഹാരമല്ല. നിരോധനം കൊണ്ട് ആശയത്തെ തകർക്കാനാവില്ല. പിഎഫ്ഐയുടെ രാജ്യാന്തര പ്രവർത്തനത്തെ കുറിച്ച് അന്വേഷിക്കണം. പണത്തിന്‍റെ സ്രോതസ് പരിശോധിക്കണം. ലീഗ് എല്ലാ കാലത്തും തീവ്രവാദത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച രാഷ്ട്രീയ പാർട്ടിയാണ്.
ലീഗ് കാണിച്ചത് പോലുള്ള ജനാധിപത്യ ധൈര്യം മറ്റ് രാഷ്ട്രീയ പാർട്ടികള്‍ കാണിക്കാത്തത് കൊണ്ടാണ് ഇന്നത്തെ സാഹചര്യം ഉണ്ടായതെന്നും ഷാജി കുറ്റപ്പെടുത്തി.
Last Updated : Sep 28, 2022, 3:43 PM IST