2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 1,69,39,970 രൂപയുടെ ആസ്തി നിക്ഷേപം ആയിരുന്നു പി കെ ശ്രീമതിയുടെ പേരിൽ ഉണ്ടായിരുന്നത്. ഇത്തവണ 97,77,992 രൂപ ആണ്. അതിൽ 48 ലക്ഷം രൂപ ബാങ്ക് നിക്ഷേപമാണ്. 5,500 രൂപ കൈവശമുള്ള ശ്രീമതിക്ക് 46 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും മൂന്ന് ലക്ഷത്തിന്‍റെ സ്വർണവും ആസ്തിയുമുണ്ട്. ഭർത്താവിന്‍റെപേരിൽ 89 ലക്ഷത്തിന്‍റെ ഭൂമിയുണ്ട്. മന്ത്രിമാരായ പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പി.കെ.ശ്രീമതിപത്രിക സമർപ്പിച്ചത്.മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷയാണ് കണ്ണൂരിലെ ഇടത് സ്ഥാനാർഥി പങ്കുവെച്ചത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിയുടെ പേരില്‍ 10 കേസുകള്‍ - LDF
പി കെ ശ്രീമതിയുടെ പേരില്‍ കണ്ണൂർ, തിരുവനന്തപുരം, വയനാട് ജില്ലകളിലായി 10 കേസുകള്‍.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിയുടെ പേരില്‍ 10 കേസുകള്‍
ഇതിനിടെ സിപിഎം കണ്ണൂരില്‍ കള്ളവോട്ട് നടത്തുമെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍റെ ആരോപണത്തിന്മറുപടിയുമായി പി. ജയരാജന്‍ രംഗത്തെത്തി.ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് കോൺഗ്രസ് നേതാക്കളാണെന്നും കള്ളവോട്ട് പ്രചാരണം കെ സുധാകരന്‍റെ ശീലമാണെന്നും ഇ പി ജയരാജൻ മറുപടി നൽകി.സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ സഹായത്തോടെ കള്ളവോട്ട് നടക്കുമെന്നുമായിരുന്നു കെ.സുധാകരന്‍റെ ആരോപണം.
Last Updated : Mar 31, 2019, 12:09 AM IST