കണ്ണൂർ: കൊവിഡ് നിയന്ത്രണം ശക്തമായതോടെ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല. തലശേരി മേഖലയില്‍ മാത്രം അഞ്ഞൂറോളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. മേഖലയില്‍ ഓടുന്ന ബസുകളൊക്കെ നഷ്ടത്തിലാണുള്ളത്.
ഓര്‍ഡിനറി ബസിനുള്ളില്‍ നിൽക്കാന്‍ പാടില്ലെന്ന നിര്‍ദേശം നടപ്പിലായതോടെ ബസ് മേഖല വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ബസ് ഓണേഴ്സ് അസോസിയേഷന്‍ തലശേരി താലൂക്ക് ട്രഷറർ പി.പ്രേമൻ പറഞ്ഞു.
കൊവിഡ് വ്യാപനം; സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ കടക്കെണിയില്‍ നിന്നു രക്ഷ നേടാന്‍ പലിശ രഹിത വായ്പയായ രണ്ട് ലക്ഷം രൂപ ബസുടമകള്‍ക്കു സര്‍ക്കാര്‍ നല്‍കണമെന്നാണു ബന്ധപ്പെട്ടവരുടെ ആവശ്യം. ശനിയും ഞായറും നിയന്ത്രണം ശക്തമായതോടെ ആ ദിവസങ്ങളിലെ ഓട്ടവും നിലച്ചു. ഇതോടെ വേണ്ടത്ര കലക്ഷന്‍ കിട്ടാതിരിക്കുകയും ബസിലെ ക്ലീനറെ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു.
നേരത്തെ സര്‍ക്കാര്‍ ടാക്സില്‍ ഇളവു നല്‍കിയിരുന്നു. കൊവിഡ് വ്യാപനം വര്‍ധിച്ചതിനാല്‍ മിക്ക സമയങ്ങളിലും യാത്രക്കാരില്ലാത്ത അവസ്ഥയാണ് മിക്ക ബസുകളിലും. ഇന്ധന വില വര്‍ധനവ് കൂടിയായപ്പോൾ ജീവനക്കാർക്ക് ഒരു നിശ്ചിത വേതനം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നിയന്ത്രണം ഇനിയും ശക്തമായാൽ ബസുകള്‍ കട്ടപ്പുറത്തിടേണ്ടി വരും.ബസ് മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.