ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ വിജയം ഉറപ്പ്: എം വി ഗോവിന്ദന് മാസ്റ്റർ
മൊറോഴ സെന്‍ട്രൽ യുപി സ്കൂളിലാണ് എം വി ഗോവിന്ദന് മാസ്റ്റർ തന്റെ വോട്ട് രേഖപ്പെടുത്തിയത്.
കണ്ണൂർ: ഇടതുപക്ഷ ജനാതിപത്യ മുന്നണി വമ്പന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എം വി ഗോവിന്ദന് മാസ്റ്റർ. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിതെന്നും പിണറായി സർക്കാരിന്റെ തുടർഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള രാഷ്ട്രീയ ചരിത്രത്തിൽ അവസാനം ചർച്ച ചെയ്യേണ്ടകാര്യം ആദ്യം ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാണിത്. ആരാണ് അധികാരത്തിൽ വരേണ്ടതെന്ന് ആദ്യം തന്നെ ജനങ്ങൾ തീരുമാനിച്ചെന്നും തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം. വി ഗോവിന്ദൻ പറഞ്ഞു.ജനങ്ങളുടെ അന്നം മുടക്കികളായ യു ഡി എഫ് അധികാരത്തിൽ വന്നാൽ ക്ഷേമകാര്യങ്ങൾ ഉൾപ്പടെ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊറോഴ സെന്‍ട്രൽ യുപി സ്കൂളിലാണ് മാസ്റ്റർ തന്റെ വോട്ട് രേഖപ്പെടുത്തിയത്.