കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ നിര്യാണം നികത്താനാവാത്തതാണെന്ന് കെകെ ശൈലജ. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുകയും പ്രവർത്തകരെ മുന്നിൽ നിന്ന് നയിക്കുകയും ചെയ്‌ത നേതാവാണ് കോടിയേരി. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ എപ്പോഴും മുറുകെ പിടിക്കുകയും പാർട്ടിയുടെ വളർച്ചയ്‌ക്ക് എല്ലാ ഘട്ടത്തിലും ഇടപെടുകയും ചെയ്‌തു.
സങ്കീർണമായ പ്രശ്‌നങ്ങളെ നർമബോധത്തോടെ കൈകാര്യം ചെയ്‌തു, മുന്നിൽ നിന്ന് നയിച്ച നേതാവെന്ന് കെകെ ശൈലജ - കെ കെ ശൈലജ
പാർട്ടിക്ക് വേണ്ടി എണ്ണിയാലൊടുങ്ങാത്ത ത്യാഗങ്ങൾ സഹിച്ച നേതാവാണ് കോടിയേരിയെന്ന് പി ജയരാജൻ
കോടിയേരി ബാലകൃഷ്‌ണൻ; സങ്കീർണമായ പ്രശ്‌നങ്ങളെ പോലും നർമബോധത്തോടെ കൈകാര്യം ചെയ്‌തു, പ്രവർത്തകരെ മുന്നിൽ നിന്ന് നയിച്ച നേതാവ്
സങ്കീർണമായ പ്രശ്‌നങ്ങളെ പോലും നർമബോധത്തോടെ കൈകാര്യം ചെയ്‌ത കമ്മ്യൂണിസ്‌റ്റ് നേതാവാണ് കോടിയേരിയെന്നും ശൈലജ ടീച്ചർ അനുസ്‌മരിച്ചു. പാർട്ടിക്ക് വേണ്ടി എണ്ണിയാലൊടുങ്ങാത്ത നിരവധി ത്യാഗങ്ങൾ സഹിച്ച നേതാവാണ് കോടിയേരിയെന്ന് പി ജയരാജൻ പറഞ്ഞു. എല്ലാ എതിർപ്പുകളേയും വെല്ലുവിളികളേയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുന്ന നയമായിരുന്നു കോടിയേരിയുടേതെന്നും പി ജയരാജൻ അനുസ്‌മരിച്ചു.
Last Updated : Oct 2, 2022, 1:33 PM IST