കണ്ണൂർ: കെ.ആർ ഗൗരിയമ്മയിലൂടെ യുഗപ്രഭാവയായ ഒരു നേതാവിനെ നഷ്‌ടപ്പെട്ടതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കരുത്തിന്‍റെയും നിശ്ചയ ദാർഢ്യത്തിന്‍റെയും പ്രതീകമാണ് കെ.ആർ ഗൗരിയമ്മ.
യുഗപ്രഭാവയായ ഒരു നേതാവിനെ നഷ്‌ടപ്പെട്ടു: കെ.കെ ഷൈലജ
ആധുനിക കേരളത്തിന്‍റെ രൂപീകരണത്തിന് വലിയ സംഭാവന നൽകിയ നേതാവാണ് കെ.ആർ ഗൗരിയമ്മയെന്നും കെ.കെ ഷൈലജ പറഞ്ഞു.
കെ.ആർ ഗൗരിയമ്മയെ പറ്റി കെ.കെ ഷൈലജ
കേരള രാഷ്‌ട്രീയത്തിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് ആധുനിക കേരളത്തിന്‍റെ രൂപീകരണത്തിന് വലിയ സംഭാവന നൽകിയ നേതാവാണ് കെ.ആർ ഗൗരിയമ്മയെന്നും കെ.കെ ഷൈലജ പറഞ്ഞു. നിയമസഭയിൽ യുഗപ്രഭാവയായ നേതാവിനൊപ്പം ഇരിക്കുന്നതിലും ഉപദേശങ്ങളും നിർദേശങ്ങളും കേൾക്കുന്നതിലും അവസരമുണ്ടായി എന്നത് തന്‍റെ രാഷ്‌ട്രീയ ജീവിത്തിലെ മഹത്തായ അനുഭവമാണെന്നും കെ.കെ ഷൈലജ വ്യക്തമാക്കി.