കണ്ണൂര്‍:ഡിഗ്രി പഠനത്തിന് ശേഷം ഉളിയും ചുറ്റികയുമായി ക്ഷേത്രങ്ങളുടെ മുഖ മണ്ഡപം നിര്‍മിക്കുന്ന ജോലിയിലാണ് വിനീഷിപ്പോൾ. ക്ഷേത്രങ്ങളുടെ മുഖമണ്ഡപത്തിലെ പ്രധാന രൂപമായ കിംപുരുഷു നിര്‍മാണത്തിലാണ് വിനീഷ് ശ്രദ്ധയൂന്നുന്നത്. നാക്ക് നീട്ടി കൂര്‍ത്ത പല്ലുകളുമായി നില്‍ക്കുന്ന കിംപുരുഷു കൃത്യമായി വിനീഷ് ചെയ്യുന്നത് കണ്ടാല്‍ തന്നെ ആരും ഒന്ന് നോക്കി നിന്ന് പോകും. ഇതിനകം പത്തോളം ക്ഷേത്രങ്ങളിലേക്കുള്ള മുഖമണ്ഡപം വിനീഷ് നിര്‍മിച്ചു കഴിഞ്ഞു.
പൂർണമായും കൈപ്പണി; ചില കട്ടിംഗുകൾക്കായി മെഷീൻ
ഒരു മുഖമണ്ഡപം നിര്‍മിച്ചാല്‍ ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് പ്രതിഫലം ലഭിക്കുക. ഒരു മാസത്തോളം വൃതമെടുത്തതിന് ശേഷമാണ് മുഖമണ്ഡപം നിര്‍മിക്കുന്നതെന്ന് വിനീഷ് പറയുന്നു. പണി തീരുന്നത് വരെ മത്സ്യ മാംസാദികളൊഴിവാക്കിയാണ് ഈ ജോലിയിൽ ഏർപ്പെടുന്നത്.
പൂര്‍ണമായും കൈപ്പണി തന്നെയാണ് ചെയ്യാറുള്ളതെങ്കിലും ചില കട്ടിംഗുകള്‍ക്കായി മാത്രം മെഷീനും ഉപയോഗിക്കും. ഇത്തിരി താല്‍പര്യവും ഒത്തിരി ക്ഷമയും ഉണ്ടെങ്കില്‍ ഇതെല്ലാം നിസാരമായിട്ട് ചെയ്യാമെന്നും വിനീഷ് പറയുന്നു. ഒറ്റത്തടി തേക്ക് മരത്തടിയിലാണ് ഇതിന്‍റെ പൂര്‍ണമായ നിര്‍മാണം.