കണ്ണൂര്‍: തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ നല്‍കിയ വികസന വാഗ്‌ദാനത്തില്‍ ശുഭപ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് കില(കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രഷന്‍) തളിപ്പറമ്പ് കേന്ദ്രം. ഈ കേന്ദ്രത്തിന്‍റെ വികസനകാര്യത്തിൽ ചർച്ചയാരംഭിച്ചതായി മന്ത്രി അറിയിച്ചു. തളിപ്പറമ്പ് കിലയെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിലേക്ക് മാറ്റുമെന്നും മന്ത്രി വാഗ്‌ദാനം നല്‍കി. ഗ്രാമവികസനവകുപ്പിൽ പരിശീലനകേന്ദ്രമായിരുന്ന കരിമ്പത്തെ ഇ.ടി.സി 2017 ഏപ്രിൽ മുതൽ കില ഏറ്റെടുത്തതിന് ശേഷം വികസനം മുരടിച്ച അവസ്ഥയിലായിരുന്നു. ഇ.ടി.സി.യുടെ വികസനകാര്യങ്ങളിൽ ഏറെ പരാതികളുണ്ടായപ്പോഴാണ് കില 2017 ൽ ഏറ്റെടുത്തത്. ഒരുകോടിയോളം രൂപയുടെ പദ്ധതി നിർദേശങ്ങളുണ്ടായിരുന്നിട്ടും നാല് വർഷത്തോളമായി ഒന്നും നടപ്പിലാക്കിയിരുന്നില്ല.
തളിപ്പറമ്പ് കിലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി എം.വി ഗോവിന്ദന്‍ - തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ
തളിപ്പറമ്പ് കിലയെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുന്ന നിലയിലേക്ക് മാറ്റുമെന്ന മന്ത്രി എം.വി ഗോവിന്ദന്‍റെ വാക്കുകളിലാണ് പ്രദേശത്തെ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.
ALSO READ:തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ തീപിടിത്തം
സംസ്ഥാനപാതയോരത്തെ പരിശീലനകേന്ദ്രത്തിന്‍റെ 25 ഏക്കറോളമുള്ള സ്ഥലം കാടുകയറിക്കിടക്കുകയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഓഫിസ് മുറിയും പരിശീലനഹാളും ലൈബ്രറിയും. തകർന്നുവീഴാറായ ഓടിട്ട കെട്ടിത്തിൽ ചിലത് അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടെന്നല്ലാതെ അപൂർവമായതും മുൻതലമുറ ഉപയോഗിച്ചതുമായ കാർഷികോപകരണങ്ങൾ സംരക്ഷിക്കാൻപോലും സൗകര്യമുണ്ടാക്കിയില്ല. മാലിന്യ സംസ്കരണത്തിനുവേണ്ടിയുള്ള മാതൃകകൾ പരിശീലിപ്പിക്കലും ജൈവകൃഷി പ്രോത്സാഹിപ്പിക്കലുമാണ് ഏറ്റെടുക്കുമ്പോഴുള്ള ലക്ഷ്യം. എന്നാൽ, കൈമാറ്റച്ചടങ്ങുകൾക്കപ്പുറം ഒന്നും നടന്നില്ല. പ്രിൻസിപ്പലുൾപ്പെടെ വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്. ജില്ല കൃഷിത്തോട്ടത്തോട് ചേർന്ന് 35 ഏക്കറിലേറെ വരുന്ന സ്ഥല സൗകര്യം തന്നെയാണ് ഈ കേന്ദ്രത്തിന്‍റെ മുതൽക്കൂട്ട്.