കണ്ണൂർ: ആലക്കോട് കാർത്തികപുരത്ത് യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നെല്ലിപ്പാറ കപ്പണയിലെ ബിജോയ് ജോസഫ് ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിയെ തളിപ്പറമ്പ് ഡിവൈഎസ്‌പി ടി.കെ രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്‌തത്. കാർത്തികപുരത്തെ ഭർതൃമതിയായ ഇരുപത്തിനാലുകാരിയെയാണ് രണ്ട് പേർ ചേർന്ന് കാറിൽ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തത്. ഈ കേസിൽ രണ്ടാം പ്രതി രയരോത്തെ കൊട്ടാരത്തിൽ ഹൗസിൽ പ്രകാശ് കുര്യനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്‌തിരുന്നു.
യുവതിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റിൽ - rape in kerala
ഇരുപത്തിനാലുകാരിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കേസിൽ രണ്ടാം പ്രതി പ്രകാശ് കുര്യനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്‌തിരുന്നു
തട്ടിക്കൊണ്ടു പോയി ബലാത്സംഗം;മുഖ്യപ്രതി അറസ്റ്റിൽ
മുഖ്യപ്രതിയായ ബിജോയ് ജോസഫ് പൊലീസ് അന്വേഷണം തുടങ്ങിയത് മുതൽ ഒളിവിലായിരുന്നു. ഓഗസ്‌റ്റ് 25 നാണ് സംഭവം നടന്നത്. യുവതിയെ നിരന്തരം ഫോണിൽ വിളിച്ച് പ്രതികൾ പരിചയം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് 25 ന് യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി നെല്ലിപ്പാറയിലെ ഒരു വീട്ടിൽ വെച്ച് രണ്ടു പേരും ബലാത്സംഗം ചെയ്തെന്നാണ് പരാതി.