കണ്ണൂർ: വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത പ്രതിഷേധം നടത്തിയതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ട പ്രകാരമാണ് മുഖ്യമന്ത്രി സംയുക്ത പ്രതിഷേധം തീരുമാനിച്ചത്. എന്നാൽ പ്രതിഷേധ പരിപാടിയെ കുറിച്ച് യുഡിഎഫിലെ പല കക്ഷികളുമായും കോൺഗ്രസ് ആലോചിച്ചിരുന്നില്ല. ഈ വിമർശനം യുഡിഎഫിൽ ഉയർന്നിരുന്നു. കേന്ദ്ര ബില്ലിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് അറിയിക്കാനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ നിയമസഭയിൽ പ്രതിനിധ്യമുള്ള കക്ഷികളെ മാത്രം പ്രതിഷേധ പരിപാടിയിൽ ഉൾപ്പെടുത്തിയതിൽ അനൗചിത്യം ഉണ്ടായെന്നും കെ.പി.എ മജീദ് കണ്ണൂരിൽ പറഞ്ഞു.
പൗരത്വനിയമം, കേരളം ഒറ്റക്കെട്ടാണെന്ന് തെളിയിച്ചു: മുസ്ലിം ലീഗ്
കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടി ആയതുകൊണ്ടാണ് വ്യത്യസ്ത അഭിപ്രായങ്ങൾ എപ്പോഴും ഉയർന്നുവരുന്നത്. പൗരത്വ ഭേദഗതി വിഷയത്തിൽ നിയമ പോരാട്ടം തുടരുമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു
ലീഗ്
ഇനിയും യുഡിഎഫ് പ്രക്ഷോഭവുമായി മുന്നോട്ട് പോകും. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടി ആയതുകൊണ്ടാണ് വ്യത്യസ്ത അഭിപ്രായങ്ങൾ എപ്പോഴും ഉയർന്നുവരുന്നത്. പൗരത്വ ഭേദഗതി വിഷയത്തിൽ നിയമ പോരാട്ടം തുടരുമെന്നും സുപ്രീം കോടതി വിധി അനുകൂലമാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.