പൗരത്വഭേദഗതി നിയമത്തിന് എതിരെ ഒന്നിക്കണമെന്ന് മുഖ്യമന്ത്രി - പൗരത്വഭേദഗതി നിയമത്തിന് എതിരെ കേരളം ഒന്നിക്കണം
11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പൗരത്വഭേദഗതി നിയമത്തെ എതിര്‍ക്കുന്നുണ്ടെന്നും അവര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
![പൗരത്വഭേദഗതി നിയമത്തിന് എതിരെ ഒന്നിക്കണമെന്ന് മുഖ്യമന്ത്രി pinarayi vijayan pinarayi vijayan latest news Citizenship Amendment Act CAA latest news പൗരത്വഭേദഗതി നിയമം പൗരത്വഭേദഗതി നിയമത്തിന് എതിരെ കേരളം ഒന്നിക്കണം പിണറായി വിജയൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5585858-thumbnail-3x2-cmnews.jpg)
കണ്ണൂർ: കേന്ദ്രം പറയുന്നതിന് അടിയിൽ ഒപ്പ് വെച്ച് കൊടുക്കുന്ന സംവിധാനമല്ല നിയമസഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയുടെ കൂട്ടായ പ്രമേയത്തെ ബിജെപി അംഗം എതിർത്തിട്ടില്ല. 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പൗരത്വഭേദഗതി നിയമത്തെ എതിര്‍ക്കുന്നുണ്ടെന്നും അവര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന് സമാനമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ യോജിച്ച സമരത്തെക്കുറിച്ച് കോൺഗ്രസിന് ഇനിയും തീരുമാനമായിട്ടില്ലെന്നും മതനിരപേക്ഷതയെ തകർക്കുന്ന നിയമത്തിന് എതിരെ സംസ്ഥാനം ശക്തമായി അണിനിരക്കുമെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.