കണ്ണൂർ:ദേശീയ തലത്തിൽ കോൺഗ്രസുമായി ഒരു ബന്ധവും വേണ്ടെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം കേരള ഘടകം. പാർട്ടി ജനറൽ സെക്രട്ടറിയും ചില പൊളിറ്റ് ബ്യൂറോ അംഗങ്ങളും ഉയർത്തിയ ദേശീയ തലത്തിൽ കോൺഗ്രസുമായി ബന്ധമാകാമെന്ന നിർദേശത്തെ കേരള ഘടകം തള്ളി. കോൺഗ്രസുമായി ഒരു ബന്ധവും ഉണ്ടാക്കേണ്ടതില്ലെന്ന് പൊതുചർച്ചയിൽ കേരള ഘടകം അറിയിച്ചു.
കോൺഗ്രസുമായി ഒരു ബന്ധവും വേണ്ട, യെച്ചൂരിയുടെ നിർദേശം തള്ളി കേരള ഘടകം - cpm kerala faction rejects Yechury
മത്സരിച്ച എല്ലാ സംസ്ഥാനത്തും പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസ് എങ്ങനെ ബിജെപിക്ക് ബദലാവുമെന്ന് സിപിഎം കേരള ഘടകം.
കോൺഗ്രസുമായി ഒരു ബന്ധവും വേണ്ട, യെച്ചൂരിയുടെ നിർദേശം തള്ളി കേരള ഘടകം
മത്സരിച്ച എല്ലാ സംസ്ഥാനത്തും പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസ് എങ്ങനെ ബിജെപിക്ക് ബദലാവുമെന്നും ചർച്ചയിൽ ചോദ്യം ഉയർന്നു. പി.രാജീവാണ് ചർച്ചയിൽ കോൺഗ്രസിനെതിരെ രംഗത്ത് വന്നത്.
Also Read: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്; കരട് പ്രമേയത്തില്‍ ചര്‍ച്ച ഇന്ന്