കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ സിപിഎം, ലീഗ് സംഘര്‍ഷം: എട്ട് പേര്‍ക്ക് പരിക്ക് - conflict in kannur news

തളിപ്പറമ്പിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക്‌തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്

കണ്ണൂരില്‍ സംഘര്‍ഷം വാര്‍ത്ത  രാഷ്‌ട്രീയ സംഘര്‍ഷം വാര്‍ത്ത  conflict in kannur news  political conflict news
സിപിഎം, ലീഗ്

By

Published : Apr 1, 2021, 11:33 PM IST

കണ്ണൂർ: കൊളച്ചേരി പാമ്പുരുത്തിയിൽ സിപിഎം, ലീഗ് സംഘർഷം. എട്ട് പേർക് പരിക്കേറ്റു. അഞ്ചു സിപിഎം പ്രവർത്തകർക്കും മൂന്ന് ലീഗ് പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 7.30ഓടെയാണ് സംഭവം.
തളിപ്പറമ്പിലെ യു.ഡി.എഫ് സ്ഥാനാർഥി വിപി അബ്‌ദുള്‍ റഷീദിന്‍റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക്‌തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഡിവൈഎഫ്ഐ നാറാത്ത് മേഖലാ കമ്മിറ്റി അംഗം വികെ സഫീർ, എം റഷീദ്, വികെ ഷഫീക്, റാഷിദ്, മുനീസ്, മുസ്ലിം ലീഗ് പ്രവർത്തകരായ ഇർഫാൻ, ആരിഫ്, മുനവിർ എന്നിവർക്കാണ് പരിക്കേറ്റത്.

ABOUT THE AUTHOR

...view details