കേരളം

kerala

ETV Bharat / state

കേരള ബാങ്ക് പ്രഖ്യാപനം ഭരണഘടനാ വിരുദ്ധമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - ഭരണഘടനാ വിരുദ്ധം

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്കിനെതിരെ ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

kerala bank formation  mullapalli ramachandran  കേരള ബാങ്ക് പ്രഖ്യാപനം  ഭരണഘടനാ വിരുദ്ധം  മുല്ലപ്പള്ളി രാമചന്ദ്രൻ
കേരള ബാങ്ക് പ്രഖ്യാപനം ഭരണഘടനാ വിരുദ്ധം; മുല്ലപ്പള്ളി രാമചന്ദ്രൻ

By

Published : Dec 7, 2019, 2:57 PM IST

Updated : Dec 7, 2019, 4:35 PM IST

കണ്ണൂര്‍: സഹകരണ ബാങ്കുകളെ തകർക്കാനുള്ള കേരള ബാങ്ക് പ്രഖ്യാപനം ഭരണഘടനാ വിരുദ്ധമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്കിനെതിരെ ശക്തമായ സമരം നടത്തുമെന്നും മുല്ലപ്പള്ളി കണ്ണൂരിൽ പറഞ്ഞു.

കേരള ബാങ്ക് പ്രഖ്യാപനം ഭരണഘടനാ വിരുദ്ധമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

രാജ്യത്തും സംസ്ഥാനത്തും സ്‌ത്രീകൾക്ക് സുരക്ഷിതത്വമില്ലാതായിരിക്കുന്നു. സ്‌ത്രീകൾ പീഡിപ്പിക്കപ്പെടുന്ന വാർത്തകളാണ് ദിവസേന പുറത്തുവരുന്നത്. വിലക്കയറ്റം രൂക്ഷമാകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകം ചുറ്റുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കേരളത്തിലെ മാവോയിസ്റ്റുകളെ നേരിടാൻ ലോക്കൽ പൊലീസ് മതിയെന്നും എന്നാൽ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും മാവോയിസ്റ്റുകളെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Dec 7, 2019, 4:35 PM IST

ABOUT THE AUTHOR

...view details